ശബരിമല: മണ്ഡലമകരവിളക്ക് ഉത്സവകാലത്ത് ശബരിമല തീർത്ഥാടകർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സജ്ജീകരണങ്ങൾ തയ്യാറായി. എല്ലാ ആശുപത്രികളിലും 24 മണിക്കൂറും അത്യാഹിത വിഭാഗത്തിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്.

അലോപ്പതി, ആയൂർവേദം, ഹോമിയോ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രി പമ്പയിൽ പ്രവർത്തനം തുടങ്ങി. ഇവിടെ 19 കിടക്കകളുള്ള പുരുഷ വാർഡും എട്ടു കിടക്കകളുള്ള വനിതാ വാർഡും സജ്ജീകരിച്ചിട്ടുണ്ട്. പേവിഷ ബാധയ്‌ക്കെതിരായ മരുന്ന് ഉൾപ്പെടെ എല്ലാ മരുന്നുകളും ഇവിടെ സംഭരിച്ചിട്ടുണ്ട്.