- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പന്മാരുടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ; എല്ലാ പ്രസാദങ്ങളും വാങ്ങാൻ ഒറ്റ കൗണ്ടർ പ്രവർത്തനം തുടങ്ങി
ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സന്നിധാനത്ത് വിവിധ വകുപ്പുകളുടെ പ്രവർത്തന അവലോകന യോഗത്തിൽ തീരുമാനമായി. തിരക്ക് നിയന്ത്രിക്കാൻ പതിനെട്ടാം പടിയുടെ താഴെയായി ബാരിക്കേഡുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കോടതി ഉത്തരവനുസരിച്ച് മുതിർന്ന പൗരന്മാർ, അംഗപ
ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സന്നിധാനത്ത് വിവിധ വകുപ്പുകളുടെ പ്രവർത്തന അവലോകന യോഗത്തിൽ തീരുമാനമായി. തിരക്ക് നിയന്ത്രിക്കാൻ പതിനെട്ടാം പടിയുടെ താഴെയായി ബാരിക്കേഡുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
കോടതി ഉത്തരവനുസരിച്ച് മുതിർന്ന പൗരന്മാർ, അംഗപരിമിതർ, മാളികപ്പുറം എന്നിവർക്ക് പ്രത്യേക ദർശനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഭക്തജന തിരക്കനുസരിച്ച് പൂജാ സമയ ക്രമത്തിൽ വ്യത്യാസം വരുത്തുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസർ വി എസ്ജയകുമാർ അറിയിച്ചു. പുണ്യം പൂങ്കാവനം പദ്ധതിയിൽ എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി ദിവസവും രാവിലെ ഒൻപതു മുതൽ 10 വരെ ശുചീകരണ പ്രവർത്തനം നടത്തും. അമിത വില ഈടാക്കി കച്ചവടം നടത്തിയ മൂന്നു കടകൾക്ക് നോട്ടീസ് നൽകിയതായി തഹസിൽദാർ അറിയിച്ചു.
അതേസമയം ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്ക് എല്ലാ പ്രസാദവും വാങ്ങാൻ പല കൗണ്ടറുകളിൽ പോകേണ്ടി വരുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ എല്ലാ പ്രസാദങ്ങളും ഒരു കിറ്റിലാക്കി ഒരു സ്ഥലത്ത് നൽകി തുടങ്ങി. ശബരിമല ക്ഷേത്രത്തിന് വടക്ക് വശത്തുള്ള താഴെ തിരുമുറ്റത്ത് ദേവസ്വം ബുക്ക് സ്റ്റാളിന് സമീപമാണ് പുതിയ പ്രസാദ കൗണ്ടർ പ്രവർത്തിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന പ്രസാദ കൗണ്ടറുകൾക്ക് പുറമെയാണ് പുതിയ കൗണ്ടർ.
അപ്പം, അരവണ എന്നിവയുടെ കരുതൽ ശേഖരം ഉണ്ട്. കൂടുതൽ കൗണ്ടറുകൾ പതിനെട്ടാം പടിയുടെ വലതു ഭാഗത്തും മാളികപ്പുറത്തും അക്കോമഡേഷൻ ഓഫീസിന് താഴെയുമായി പ്രവർത്തനം ആരംഭിക്കുമെന്നും വി എസ്ജയകുമാർ പറഞ്ഞു.