- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാസ്റ്റിക് രഹിത ശബരിമല ബോധവൽകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്
പ്‌ളാപ്പള്ളി: ജില്ലാ ഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷൻ, കാനറാ ബാങ്ക്, ജില്ലാ ശുചിത്വമിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന പ്ലാസ്റ്റിക് രഹിത ശബരിമല ബോധവൽകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് 11 ന് പ്ലാപ്പള്ളിയിൽ മന്ത്രി അടൂർ പ്രകാശ് നിർവഹിക്കും. രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷത വഹിക്കും.ജില്ലാ കലക്ടർ എസ്.ഹരികിഷോർ മുഖ്യപ്രഭാ
പ്‌ളാപ്പള്ളി: ജില്ലാ ഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷൻ, കാനറാ ബാങ്ക്, ജില്ലാ ശുചിത്വമിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന പ്ലാസ്റ്റിക് രഹിത ശബരിമല ബോധവൽകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് 11 ന് പ്ലാപ്പള്ളിയിൽ മന്ത്രി അടൂർ പ്രകാശ് നിർവഹിക്കും. രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷത വഹിക്കും.ജില്ലാ കലക്ടർ എസ്.ഹരികിഷോർ മുഖ്യപ്രഭാഷണം നടത്തും.
പ്ലാസ്റ്റിക് ബോധവൽക്കരണ പ്രവർത്തനം നടത്തുന്നവർക്കുള്ള യൂണിഫോം വിതരണം ചെയ്ത കാനറാ ബാങ്ക് സർക്കിൾ ഓഫീസ് ജനറൽ മാനേജർ യു.രമേശ്കുമാർ, തുണി സഞ്ചി നൽകിയ ഈസേ്റ്റൺ ഗ്രൂപ്പ് പ്രോജക്ട് ഡയറക്ടർ എം.ഇ.മുഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിക്കും.
അയൽക്കൂട്ട പ്രവർത്തകർക്കുള്ള യൂണിഫോം റാന്നിപെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എൻ.സുധാകരൻ വിതരണം ചെയ്യും.
സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഡി. വർഗീസ് അയൽകൂട്ട പ്രവർത്തകർക്കുള്ള ഇൻസെന്റീവ് വിതരണം ചെയ്യും.