ബരിമലയിലെ എല്ലാ സേവനങ്ങളും ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. www.sabarimalatempletdb.com എന്ന സൈറ്റിലൂടെ ബുക്ക് ചെയ്ത ശേഷം രസീതുമായി വന്നാൽ വഴിപാട് പ്രസാദങ്ങൾ വാങ്ങി മടങ്ങാം. ആദ്യ ഘട്ടമായി അപ്പം, അരവണ എന്നീ പ്രസാദങ്ങളും സ്ഥിരമായി നടക്കുന്ന പൂജകളും ബുക്ക് ചെയ്യാം. ഗണപതി ഹോമം, ഭഗവതി സേവ, െനയ്യഭിഷേകം, നീരാഞ്ജനം, നാഗരാജ പൂജ, പുഷ്പാഭിഷേകം, അഷ്‌ടോത്തരാർച്ചന, സ്വയംവരാർച്ചന, സഹസ്രനാമാർച്ചന എന്നിവ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം.