ബരിമലയിൽ ഓരോ വർഷവും കൂടുതൽ തീർത്ഥാടകർ എത്തുന്ന സാഹചര്യത്തിൽ കൂടുതൽ സൗകര്യം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ-കയർ വകുപ്പ് മന്ത്രി അടൂർ പ്രകാശ് പറഞ്ഞു. ജില്ലാ ഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷൻ, ശുചിത്വമിഷൻ, കാനറാ ബാങ്ക്, വനം വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്‌ളാപ്പള്ളിയിൽ സംഘടിപ്പിച്ച പ്‌ളാസ്റ്റിക് രഹിത ശബരിമല പദ്ധതി ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.

തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി വിവിധ വകുപ്പുകളുടെ തേൃത്വത്തിൽ നിരവധി പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിലേക്കുള്ള റോഡുകൾ മികച്ചതാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ തീർത്ഥാടകർ എത്തുമ്പോൾ ശബരിമലയെ എങ്ങനെ പ്‌ളാസ്‌റിക് മുക്തമാക്കാമെന്നാണ് നാം ചിന്തിക്കേണ്ടത്. ബോധവത്ക്കരണത്തിലൂടെ മാത്രമേ പ്‌ളാസ്‌റിക് രഹിത ശബരിമല പദ്ധതി വിജയിപ്പിക്കാനാവൂ. വലിയ ഒരു ദൗത്യത്തിന്റെ തുടക്കമാണിത്. ശബരിമലയെ മാത്രമല്ല പത്തനംതിട്ട ജില്ലയെ തന്നെ പ്‌ളാസ്‌റിക് മുക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു. തീർത്ഥാടകരുമായി എത്തിയ വാഹത്തിൽ സ്‌റിക്കറുകൾ പതിച്ചും തുണി സഞ്ചികൾ നൽകിയും ബോധവത്ക്കരണ പരിപാടിക്ക് മന്ത്രി തുടക്കം കുറിച്ചു. പ്‌ളാസ്‌റിക് മാലിന്യം നിറയാതെ കാടിനെ രക്ഷിക്കാനുള്ള വലിയ സംരംഭമാണിതെന്ന് രാജു ഏബ്രഹാം എംഎ‍ൽഎ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഇക്കൊല്ലം തന്നെ പരമാവധി പേരിലേക്ക് പ്‌ളാസ്‌റിക് രഹിത സന്ദേശം എത്തിക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടർ എസ്.ഹരികിഷോർ പറഞ്ഞു.

പ്‌ളാസ്‌റിക് ബോധവത്ക്കരണ പ്രവർത്തങ്ങൾ നടത്തുന്ന കുടുംബശ്രീ അംഗങ്ങൾക്കുള്ള തൊപ്പിയും കോട്ടും നൽകിയ കാനറാ ബാങ്ക് സർക്കിൾ ഓഫീസ് ജനറൽ മാജേർ യു.രമേശ്കുമാർ, തുണി സഞ്ചികൾ സ്‌പോൺസർ ചെയ്ത ഈസ്‌റേൺ ഗ്രൂപ്പ് പ്രോജക്ട് ഡയറക്ടർ എം.ഇ.മുഹമ്മദ് എന്നിവരെ മന്ത്രി ആദരിച്ചു. ശുചിത്വ മിഷൻ തയാറാക്കിയ സ്‌റിക്കർ, പോക്കറ്റ് കാർഡ് എന്നിവയുടെ പ്രകാശവും നിർവഹിച്ചു. ളാഹ, കണമല എന്നിവിടങ്ങളിൽ തീർത്ഥാടകരുടെ വാഹങ്ങൾ തടഞ്ഞ് അതിൽ പ്‌ളാസ്‌റിക് രഹിത ശബരിമലയുടെ സ്‌റിക്കറുകൾ കുടുംബശ്രീ അംഗങ്ങളാണ് പതിക്കുന്നത്. ആറു ഭാഷകളിൽ തയാറാക്കിയ ബോധവത്ക്കരണ സന്ദേശം തീർത്ഥാടകരെ കേൾപ്പിക്കുകയും പോക്കറ്റ് കാർഡുകൾ നൽകുകയും ചെയ്യും. തീർത്ഥാടകരിൽ നിന്നും പ്‌ളാസ്‌റിക് കവറുകൾ വാങ്ങിയശേഷം പകരം തുണി സഞ്ചികൾ നൽകും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ബി.വത്സലകുമാരി, അസിസ്‌റന്റ് കളക്ടർ ഡോ.ശ്രീറാം വെങ്കിട്ടരാമൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എൻ.സുധാകരൻ, റ്റി.ഡി.വർഗീസ്, അടൂർ ആർ.ഡി.ഒ എം.എ. റഹിം, ജില്ലാ മിഷൻ കോഓർഡിറ്റേർ എസ്.സാബിർ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.