- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണനിലവാരമുള്ള ഉണക്കമുന്തിരി ലഭ്യമാകുന്നില്ല; അരവണ ക്ഷാമം രൂക്ഷമായേക്കും
ശബരിമല: ഗുണനിലവാരമുള്ള ഉണക്ക മുന്തിരിങ്ങ സ്‌റ്റോക്കില്ലാത്തതിനാൽ സന്നിധാനത്ത് അരവണ ക്ഷാമം രൂക്ഷമായേക്കുമെന്ന് സൂചന ഇന്നു രാവിലെവരെ അരവണ തയാറാക്കാനുള്ള മുന്തിരിങ്ങ മാത്രമാണ് അവശേഷിക്കുന്നത്. ഒരു ദിവസം അരവണ ഉൽപാദിപ്പിക്കാൻ 650 കിലോ ഉണക്കമുന്തിരി വേണം. മുന്തിരിയുടെ അഭാവം മൂലം 2.26 ലക്ഷം കണ്ടെയ്‌നർ അരവണയുടെ സ്ഥാനത്ത് ഒന്നരലക്ഷം കണ്
ശബരിമല: ഗുണനിലവാരമുള്ള ഉണക്ക മുന്തിരിങ്ങ സ്‌റ്റോക്കില്ലാത്തതിനാൽ സന്നിധാനത്ത് അരവണ ക്ഷാമം രൂക്ഷമായേക്കുമെന്ന് സൂചന ഇന്നു രാവിലെവരെ അരവണ തയാറാക്കാനുള്ള മുന്തിരിങ്ങ മാത്രമാണ് അവശേഷിക്കുന്നത്. ഒരു ദിവസം അരവണ ഉൽപാദിപ്പിക്കാൻ 650 കിലോ ഉണക്കമുന്തിരി വേണം. മുന്തിരിയുടെ അഭാവം മൂലം 2.26 ലക്ഷം കണ്ടെയ്‌നർ അരവണയുടെ സ്ഥാനത്ത് ഒന്നരലക്ഷം കണ്ടെയ്‌നറാണ് ഉൽപാദനം. 19.50 ലക്ഷം കണ്ടെയ്‌നർ അരവണ കരുതലുണ്ട്. മുന്തിരിങ്ങയുടെ ക്ഷാമം ഈ രീതിയിൽ തുടർന്നാൽ 21 വിളക്കു കഴിയുന്നതോടെ അരവണ ക്ഷാമത്തിനിടയുണ്ട്. ചൊവ്വാഴ്ചയും അരവണ ഉൽപ്പാദനം നിർത്തിവച്ചിരുന്നു.
കുമളിയിലെ ഹൈറേഞ്ച് മാർക്കറ്റിങ് സൊസൈറ്റിക്കു 35,000 കിലോ ഉണക്കമുന്തിരി എത്തിക്കാൻ കരാർ നൽകിയിരുന്നു. കഴിഞ്ഞ വർഷത്തെ കരാറുകാരായിരുന്ന റെയ്ഡ്‌കോയോട് അന്നു നൽകാൻ കഴിയാതിരുന്ന 10,000 കിലോ മുന്തിരിങ്ങ എത്തിക്കാനും ദേവസ്വം ബോർഡ് നിർദേശിച്ചിരുന്നു. മാർക്കറ്റിങ് സൊസൈറ്റി എത്തിച്ച 2000 കിലോയും റെയ്ഡ്‌കോ നൽകിയ 1000 കിലോയും പമ്പയിലെ അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലെന്നു കണ്ടെത്തി തിരിച്ചയച്ചിരുന്നു. വ്യാഴാഴ്ച മാർക്കറ്റിങ് സൊസൈറ്റി പുതിയ സാമ്പിൾ പരിശോധനയ്ക്ക് എത്തിച്ചു. ഇതും ഗുണനിലവാരമില്ലാത്തതാണെന്നു തെളിഞ്ഞു. ഗുണനിലവാരമുള്ളവ മാത്രമേ സന്നിധാനത്തെ സ്‌റ്റോറിൽ എത്തിക്കൂ. പമ്പയിലെ സ്‌റ്റോറിൽ ഇപ്പോൾ ഉണക്കമുന്തിരിയില്ല. സന്നിധാനം സ്‌റ്റോറിലാകട്ടെ വളരെ കുറവും.