- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധിദിനത്തിൽ ആയിരക്കണക്കിന് തീർത്ഥാടകർ ഒഴുകിയെത്തി; അയ്യപ്പ ദർശനത്തിന് ആറുമണിക്കൂറോളം ക്യൂ
ശബരിമല: സന്നിധാനത്ത് ഇന്നലെ അനുഭവപ്പെട്ടത് വൻ ഭക്തജനത്തിരക്ക്. ക്ഷേത്ര നട തുറന്നതിന് ശേഷമുള്ള ആദ്യ ശനിയാഴ്ചയായ ഇന്നലെ ആയിരക്കണക്കിന് തീർത്ഥാടകരാണ് അയ്യപ്പ ദർശനത്തിന് ഒഴുകിയെത്തിയത്. ദർശനത്തിനായി ഭക്തർക്ക് ആറു മണിക്കൂറോളം ക്യൂവിൽ നിൽക്കേണ്ടി വന്നു. നെയ്യഭിഷേകത്തിനും ഭക്തരുടെ നീണ്ട നിര ദൃശ്യമായി. പുലർച്ചെ നട തുറന്നപ്പോൾ തീർത്
ശബരിമല: സന്നിധാനത്ത് ഇന്നലെ അനുഭവപ്പെട്ടത് വൻ ഭക്തജനത്തിരക്ക്. ക്ഷേത്ര നട തുറന്നതിന് ശേഷമുള്ള ആദ്യ ശനിയാഴ്ചയായ ഇന്നലെ ആയിരക്കണക്കിന് തീർത്ഥാടകരാണ് അയ്യപ്പ ദർശനത്തിന് ഒഴുകിയെത്തിയത്. ദർശനത്തിനായി ഭക്തർക്ക് ആറു മണിക്കൂറോളം ക്യൂവിൽ നിൽക്കേണ്ടി വന്നു. നെയ്യഭിഷേകത്തിനും ഭക്തരുടെ നീണ്ട നിര ദൃശ്യമായി. പുലർച്ചെ നട തുറന്നപ്പോൾ തീർത്ഥാടകരുടെ നിര ശരംകുത്തി വരെയായിരുന്നു.
ഹിൽടോപ്പ്, ത്രിവേണി, ചക്കുപാലം ഒന്ന്, രണ്ട് എന്നീ പാർക്കിങ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ നിറഞ്ഞതിനെ തുടർന്ന് വൈകിട്ടോടെ ചെറിയ വാഹനങ്ങൾക്കും നിലയ്ക്കലിലാണ് പാർക്കിങ് അനുവദിച്ചത്. ഒമ്പതിനായിരത്തോളം വാഹനങ്ങളാണ് ഇന്നലെ പമ്പയിൽ എത്തിയത്. അപ്പം, അരവണ കൗണ്ടറുകൾക്ക് മുന്നിലും ക്യൂ അനുഭവപ്പെട്ടു. ഇന്നലെ പുലർച്ചെ മുതൽ അനുഭവപ്പെട്ട തിരക്ക് രാത്രി വൈകിയും തുടരുകയാണ്. താമസിക്കാൻ മുറി കിട്ടാതെയും വിരിവയ്ക്കാൻ ഇടമില്ലാതെയും തീർത്ഥാടകർ വലഞ്ഞു. മുപ്പതിനായിരം പേർ പൊലീസിന്റെ വെർച്വൽ ക്യൂ വഴി ഇന്നലെ ദർശനം നടത്തി. വെള്ളിയാഴ്ച വരെ വെർച്വൽ ക്യൂവിലൂടെ ഒമ്പതേമുക്കാൽ ലക്ഷം പേർ ദർശനം നടത്തി. കെ.എസ്.ആർ.ടി.സി ഇന്നലെ പമ്പനിലയ്ക്കൽ റൂട്ടിൽ 460 ചെയിൻ സർവീസും 300 ദീർഘദൂര സർവീസും നടത്തി