ശബരിമല: ശബരിമല കയറാനെത്തുന്ന അയ്യപ്പന്മാർ ഹോട്ടലുകളിൽനിന്നും ഭക്ഷണം വാങ്ങി കഴിക്കുമ്പോൾ സൂക്ഷിക്കുക. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നവയാണ് ശബരിമലയിലേക്കുള്ള വഴിയിൽ പ്രവർത്തിക്കുന്ന ഒട്ടെറെ ഹോട്ടലുകളെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം റാന്നി താലൂക്ക് സപ്‌ളൈ ഓഫീസറുടെ തേൃത്വത്തിലുള്ള ഔട്ടർ പമ്പാ സ്‌ക്വാഡ് പത്തംതിട്ട, കോന്നി, പൂങ്കാവ് മേഖലകളിൽ നടത്തിയ പരിശോധയിൽ ലൈസൻസ് ഇല്ലാതെയും വൃത്തിഹീമായ സ്ഥലത്ത് ആഹാരം പാകം ചെയ്യുകയും ഉത്പാദ തീയതി കഴിഞ്ഞ സാധങ്ങൾ വിൽപ്പയ്ക്കു വച്ചിട്ടുള്ളതായും കണ്ടെത്തിയ ബേക്കറി, ഹോട്ടൽ, ചിപ്‌സ് സെന്റർ, മാർജിൻ ഫ്രീ മാർക്കറ്റ്, സ്‌റേഷറി ഷോപ്പ് എന്നീ സ്ഥാപങ്ങളിൽ നിന്നും 26,000 രൂപ പിഴ ഈടാക്കിയിരുന്നു.

സന്നിധാനം എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് പി. ഉണ്ണിക്കൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് സന്നിധാനം, മരക്കൂട്ടം, ചന്ദ്രാനന്ദൻ റോഡ്, പാണ്ടിത്താവളം എന്നിവിടങ്ങളിൽ നടന്ന റെയ്ഡിൽ അമിതവില ഈടാക്കിയ നാല് ഹോട്ടലുകൾക്കും ചെരുപ്പ് കടയ്ക്കും 37,500 രൂപ പിഴയീടാക്കി. ഹോട്ടലുകൾ, ടീ ഷോപ്പുകൾ, വിരികൾ, അന്നദാന മണ്ഡപങ്ങൾ, ചെരുപ്പ് കടകൾ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി.