- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ത്രണ്ടു വിളക്ക് തൊഴാൻ ഭക്തജനപ്രവാഹം; തിരക്കിൽ വീർപ്പുമുട്ടി സന്നിധാനം
ശബരിമല: പന്ത്രണ്ടു വിളക്ക് തൊഴാൻ സന്നിധാനത്തേക്ക് വൻഭക്ത ജനപ്രവാഹം. പമ്പയിൽ മണിക്കൂറുകളോളം ഗതാഗതം കുരുങ്ങി. വാഹനങ്ങളുടെ നീണ്ട ക്യു ചാലക്കയം വരെ എത്തി. കെ.എസ്.ആർ.ടി.സി. സർവീസിനെയും തിരക്ക് ബാധിച്ചു. 120 ബസുകളാണ് ചെയിൻ സർവീസിന് ക്രമീകരിച്ചിരുന്നത്. തിരക്കു വർധിച്ചതോടെ 20 എണ്ണം കൂടി അയയ്‌ക്കേണ്ടി വന്നു. ബംഗളൂരുവിൽനിന്ന്ു വന്ന കെ.എസ്.ആർ.ട
ശബരിമല: പന്ത്രണ്ടു വിളക്ക് തൊഴാൻ സന്നിധാനത്തേക്ക് വൻഭക്ത ജനപ്രവാഹം. പമ്പയിൽ മണിക്കൂറുകളോളം ഗതാഗതം കുരുങ്ങി. വാഹനങ്ങളുടെ നീണ്ട ക്യു ചാലക്കയം വരെ എത്തി. കെ.എസ്.ആർ.ടി.സി. സർവീസിനെയും തിരക്ക് ബാധിച്ചു. 120 ബസുകളാണ് ചെയിൻ സർവീസിന് ക്രമീകരിച്ചിരുന്നത്. തിരക്കു വർധിച്ചതോടെ 20 എണ്ണം കൂടി അയയ്‌ക്കേണ്ടി വന്നു. ബംഗളൂരുവിൽനിന്ന്ു വന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്‌സ് ബസ് രണ്ടരമണിക്കൂർ തിരക്കിൽപ്പെട്ടു കിടന്നു. നിലയ്ക്കലിലേക്ക് പോയ വാഹനങ്ങൾ യഥാസമയം തിരികെയെത്താതിരുന്നതും ബുദ്ധിമുട്ട് സൃഷ്ടിച്ചു. പമ്പ റോഡിന് ഇരുവശത്തും പൊലീസ് വാഹനങ്ങൾ അനിയന്ത്രിതമായി പാർക്ക് ചെയ്തതും തിരക്കിന് കാരണമായി. ഇന്നലെ ചുമതലയേൽക്കാൻ വന്ന പുതിയ ബാച്ച് പൊലീസ് സേനയുമായി എത്തിയതായിരുന്നു വാഹനങ്ങൾ. ഗതാഗതകുരുക്ക് പരിഹരിക്കുന്നതിൽ പൊലീസ് ഇടപെടലും കാര്യക്ഷമമായില്ലെന്ന് പരാതിയുണ്ട്. ചെറിയ വാഹനങ്ങൾക്കും നിലയ്ക്കലിലാണ് പാർക്കിങ് അനുവദിച്ചത്. വൈകിട്ട് ദീപാരാധന സമയത്ത് സന്നിധാനം കർപ്പൂരദീപ പ്രഭയാൽ ശോഭിതമായി.