- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടം: സംയുക്ത പരിശോധന ശക്തമാക്കും
ശബരിമല തീർത്ഥാടകാലം കണക്കിലെടുത്ത് എക്‌സൈസ്, വനം, പൊലീസ്, റവന്യൂ വകുപ്പുകൾ ജില്ലയിൽ സംയുക്ത പരിശോധ ശക്തമാക്കും. എ.ഡി.എം എം.സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന വ്യാജമദ്യ നിയന്ത്രണ ജില്ലാ സമിതി യോഗത്തിലാണ് തീരുമാനം. ശബരിമല പാതകളിലെ കടകളിൽ പ്രത്യേക സംഘങ്ങൾ പരിശോധ തുടങ്ങി. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമ
ശബരിമല തീർത്ഥാടകാലം കണക്കിലെടുത്ത് എക്‌സൈസ്, വനം, പൊലീസ്, റവന്യൂ വകുപ്പുകൾ ജില്ലയിൽ സംയുക്ത പരിശോധ ശക്തമാക്കും. എ.ഡി.എം എം.സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന വ്യാജമദ്യ നിയന്ത്രണ ജില്ലാ സമിതി യോഗത്തിലാണ് തീരുമാനം. ശബരിമല പാതകളിലെ കടകളിൽ പ്രത്യേക സംഘങ്ങൾ പരിശോധ തുടങ്ങി. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്പുതുവത്സരം പ്രമാണിച്ച് ഡിസംബർ എട്ടുമുതൽ ജനുവരി ഏഴുവരെ പരിശോധ നടത്തും. ഇതിനായി പ്രത്യേക കൺട്രോൾ റൂം തുറക്കും. ആക്‌പെ ലഹരിവിമുക്ത കേന്ദ്രത്തിന്റെ സഹായത്തോടെ എക്‌സൈസ് വകുപ്പ് ആറു ലഹരി വിരുദ്ധ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വ്യാജമദ്യ നിയന്ത്രണ ജില്ലാ സമിതി യോഗത്തിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തിര നടപടികൾ സ്വീകരിക്കാൻ എ.ഡി.എം നിർദേശിച്ചു. മികച്ച പ്രവർത്തം നടത്തിയ അടൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുനിലിന് എഡിഎം എം.സുരേഷ്‌കുമാർ വ്യാജമദ്യ വിരുദ്ധ സമിതിയുടെ ഉപഹാരം നൽകി. യോഗത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ മാത്യൂസ് ജോൺ, അസിസ്‌റന്റ് എക്‌സൈസ് കമ്മീഷണർ കെ.ചന്ദ്രപാലൻ, ഫോറസ്‌റ് റേഞ്ച് ഓഫീസർ ഹരികൃഷ്ണൻ, സമിതി അംഗങ്ങളായ പി.കെ.ഗോപി, കുഞ്ഞന്നാമ്മ കുഞ്ഞ്, എം.സി.ചാക്കോ, ജോൺ ജേക്കബ്, ഭേഷജം പ്രസന്നകുമാർ, ബിനു തെള്ളിയിൽ, എം.ബി.സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.