- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടവരവിൽ 25 ശതമാനം വർധന; തീർത്ഥാടക സൗകര്യങ്ങളും മികച്ചതാക്കാൻ ദേവസ്വം ബോർഡ്
നടവരവിൽ 25 ശതമാനം വർധന. വൃശ്ചികം 13 വരെയുള്ള ആകെ വരുമാനത്തിന്റെ കണക്കാണിത്. 44,30,85,503 രൂപയാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയം 35,76,81,869 രൂപയായിരുന്നു ലഭിച്ചതെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. അഭിഷേകം 49,03370 രൂപ, അപ്പം 30,84,83,75 രൂപ, അരവണ 18,17,67570 രൂപ, കാണിക്ക 16,48,22451 രൂപ എന്നിങ്ങനെയാണു വരുമാനം. തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായതിനാൽ സൗകര്യങ്ങളും വർധിപ്പി
നടവരവിൽ 25 ശതമാനം വർധന. വൃശ്ചികം 13 വരെയുള്ള ആകെ വരുമാനത്തിന്റെ കണക്കാണിത്. 44,30,85,503 രൂപയാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയം 35,76,81,869 രൂപയായിരുന്നു ലഭിച്ചതെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. അഭിഷേകം 49,03370 രൂപ, അപ്പം 30,84,83,75 രൂപ, അരവണ 18,17,67570 രൂപ, കാണിക്ക 16,48,22451 രൂപ എന്നിങ്ങനെയാണു വരുമാനം.
തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായതിനാൽ സൗകര്യങ്ങളും വർധിപ്പിക്കുമെന്നു ദേവസ്വം സെക്രട്ടറിയും ശബരിമല ചീഫ് കോഓർഡിനേറ്ററുമായ കെ. ജ്യോതിലാൽ അറിയിച്ചു. ഓക്‌സിജൻ പാർലറുകളിൽ ഡിഫൈബ്രുലേറ്റർ സ്ഥാപിക്കും. ആവശ്യത്തിനു ഡോക്റ്റർമാരെ നിയമിച്ച് കിടത്തി ചികിത്സക്ക് സൗകര്യം ഏർപ്പെടുത്തും. സ്വാമി അയ്യപ്പൻ റോഡിലെ മൂത്രപ്പുരകളുടെ പ്രവർത്തനം സുഗമമാണെന്ന് ഉറപ്പ് വരുത്തും. വൈദ്യുതി ബന്ധം താറുമാറായാൽ ഉപയോഗിക്കാൻ ജനറേറ്റർ സംവിധാനം വ്യാപകമാക്കും. ബി. എസ്.എൻ. എൽ. കവറേജ് ശക്തിപ്പെടുത്താൻ ഡ്യുവൽ ബാൻഡ് ആന്റിന ഉടൻ സ്ഥാപിക്കും.
പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്ഥലത്ത് തണ്ണിമത്തൻ പോലുള്ളവ വിൽക്കുന്നത് തടയും. അമിത വില ഈടാക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കും. ഭാസ്മക്കുളത്തിലെ വെള്ളം ആവശ്യമെങ്കിൽ പരിശോധനയ്ക്കു ശേഷം മാറ്റും. പാണ്ടിത്താവളത്തിൽ ഫയർ എസ്റ്റിങ്വിഷറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തും. പമ്പയിലേക്കു ഭക്തരെ കൊണ്ടുവരുന്ന കെ.എസ്.ആർ.ടി.സി. ബസുകൾക്കു സ്‌പെഷൽ സർവീസ് സ്റ്റാറ്റസ് ഉറപ്പ് വരുത്തുമെന്നും ദേവസ്വം സെക്രട്ടറി പറഞ്ഞു.
ബോർഡംഗം സുഭാഷ് വാസു വരുമാനത്തിന്റെ കണക്ക് അവതരിപ്പിച്ചു. എക്‌സിക്യുട്ടീവ് ഓഫീസർ വി എസ്. ജയകുമാർ, ശബരിമല സ്‌പെഷൽ ഓഫീസർ കെ വിജയൻ, എ.എസ്.ഒ. ടി. നാരായണൻ, ദേശീയ ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കമാൻഡന്റ് ജി. വിജയൻ, ഫെസ്റ്റിവൽ കൺട്രോൾ ഓഫീസർ സി ടി പത്മകുമാർ എന്നിവർ സംബന്ധിച്ചു.