- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ ബി.എസ്.എൻ.എൽ മൊബൈൽ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് കിട്ടാനില്ല, റേഞ്ചും കഷ്ടി; നടപടിയെടുക്കാതെ അധികൃതർ
ശബരിമല: ശബരിമലയിലെത്തുന്ന ബിഎസ്എൻഎൽ വരിക്കാരായ അയ്യപ്പന്മാർക്ക് ഫോണുകളിൽ റേഞ്ച് ലഭിക്കുന്നില്ലായെന്ന് പരാതി. മൊബൈൽഇന്റർനെറ്റ് സംവിധാനം തകരാറിലാണെന്ന് പരാതി ഉയരുന്നുണ്ട്. എന്നാൽസ്വകാര്യ നെറ്റ് വർക്കുകൾക്ക് ഈ കുഴപ്പമില്ല. മുൻവർഷങ്ങളിൽ മികച്ച സേവനമാണ് ഇവിടെ ബി.എസ്.എൻ.എൽ നൽകിയിരുന്നത്. ഇത്തവണ അപ്പാച്ചിമേട്ടിലും സ്വാമി അയ്യപ്പൻ
ശബരിമല: ശബരിമലയിലെത്തുന്ന ബിഎസ്എൻഎൽ വരിക്കാരായ അയ്യപ്പന്മാർക്ക് ഫോണുകളിൽ റേഞ്ച് ലഭിക്കുന്നില്ലായെന്ന് പരാതി. മൊബൈൽഇന്റർനെറ്റ് സംവിധാനം തകരാറിലാണെന്ന് പരാതി ഉയരുന്നുണ്ട്. എന്നാൽസ്വകാര്യ നെറ്റ് വർക്കുകൾക്ക് ഈ കുഴപ്പമില്ല. മുൻവർഷങ്ങളിൽ മികച്ച സേവനമാണ് ഇവിടെ ബി.എസ്.എൻ.എൽ നൽകിയിരുന്നത്. ഇത്തവണ അപ്പാച്ചിമേട്ടിലും സ്വാമി അയ്യപ്പൻ റോഡിലും കവറേജ് ലഭ്യമല്ല. മൊബൈൽ3 ജി വരിക്കാരുടെ എണ്ണത്തിലുണ്ടായ വർധനവാണ് നെറ്റ്‌വർക്കിലുണ്ടാകുന്ന തടസങ്ങൾക്ക് കാരണമെന്ന് ബി.എസ്.എൻ.എൽ അധികൃതർ പറയുന്നു. വിവരം ജനറൽ മാനേജരെ ധരിപ്പിച്ചെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
വടശേരിക്കരയിൽ നിന്നും ഒ.എഫ്.സി സന്നിധാനം വരെ വലിച്ചിട്ടുണ്ട്. എന്നാൽ, സ്വകാര്യ കമ്പനികൾക്ക് ചാലക്കയം വരെ മാത്രമേ ഒ.എഫ്.സി ഉള്ളൂ. സന്നിധാനത്തേക്ക് ലൈൻ വലിക്കാൻ അവർ ദേവസ്വം ബോർഡിനോടും വനംവകുപ്പിനോടും അനുവാദം ചോദിച്ചിരിക്കുകയാണ്. അനുമതി നൽകിയിട്ടില്ല. അട്ടത്തോട്ടിൽ നിന്നും അപ്പാച്ചിമേട്ടിലേക്ക് മൈക്രോവേവ് വഴി ബന്ധിപ്പിക്കുകയും അപ്പാച്ചിമേട്ടിൽ നിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും കവറേജ് നൽകുകയുമാണ് സ്വകാര്യ കമ്പനികൾ ചെയ്യുന്നത്.
ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ്, ലീസ് ലൈൻ എന്നീ സേവനങ്ങൾക്ക് യാതൊരു തകരാറുമില്ലെന്നതും ശ്രദ്ധേയമാണ്. ബി.എസ്.എൻ.എൽ വരിക്കാർ സന്നിധാനത്തെത്തുമ്പോൾ നാട്ടിലും വീട്ടിലും വിളിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. അതേ സമയം കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയ കളക്ടർ ഹരികിഷോർ ഇവിടെ ബി.എസ്.എൻ.എൽ. കവറേജ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിരുന്നു.