ശബരിമല: ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങൾക്ക് കേരള പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും സഹായിക്കാൻ അന്യ സംസ്ഥാന പൊലീസ് സേനകളും എത്തുന്നു. ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്ന് 30 അംഗങ്ങൾ വീതമുള്ള പൊലീസ് സംഘം ഇന്നു സന്നിധാനത്തെത്തുമെന്ന് സ്‌പെഷൽ ഓഫീസർ കെ. വിജയൻ പറഞ്ഞു. ഇവർക്കു പുറമേ കർണാടക പൊലീസിന്റെ 75 അംഗങ്ങളുള്ള ഒരു കമ്പനി പൊലീസ് ഉടനെത്തും. കേരള പൊലീസിന്റെ വിവിധ വിഭാഗങ്ങളായ കെ.എ.പി, എസ്.എ.വി, എം.എസ്‌പി, ഐ.ആർ.ബി, ആർ.ആർ.എഫ് എന്നിവർക്കാണു നിലവിൽ സുരക്ഷാ ചുമതല.