ശബരിമല: പ്രസാദങ്ങൾക്ക് ആവശ്യക്കാർ വർധിച്ചു വരുന്നതിനാൽ പുതുതായി അപ്പം, അരവണ നിർമ്മാണ യന്ത്രങ്ങൾ വാങ്ങാൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. അയ്യപ്പ ഭക്തർ ഏറ്റവും കൂടുതൽ വന്നു പോകുന്ന ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് ഇൻഫർമേഷൻ സെന്റർ ഉടൻ ആരംഭിക്കും.

അപ്പം, അരവണ പ്രസാദങ്ങൾ വാങ്ങാനും നെയ്യഭിഷേകം നടത്താനുമുള്ള ടിക്കറ്റുകൾ ഇൻഫർമേഷൻ കൗണ്ടർ വഴി വിതരണം ചെയ്യാനും ബോർഡ് യോഗം തീരുമാനിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എംപി. ഗോവിന്ദൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബോർഡംഗം പി.കെ. കുമാരൻ, സെക്രട്ടറി പി.ആർ ബാലചന്ദ്രൻ, എക്‌സിക്യുട്ടീവ് ഓഫീസർ വി എസ്. ജയകുമാർ എന്നിവർ പങ്കെടുത്തു.