ശബരിമല: അയ്യപ്പ സ്വാമിക്ക് നടത്തുന്ന പുഷ്പാഭിഷേകം ഇനി മുതൽ മാളികപ്പുറത്തമ്മയ്ക്കും നടത്താൻ ഭക്തർക്ക് സൗകര്യം. അയ്യപ്പ സ്വാമിക്ക് നെയ്യഭിഷേകവും അഷ്ടാഭിഷേകവും കളഭാഭിഷേകവും കഴിഞ്ഞാൽ പുഷ്പാഭിഷേകമാണ് പ്രിയം. സന്നിധാനത്തുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്ന് 8,500 രൂപക്കുള്ള ടിക്കറ്റെടുക്കുന്ന ഏതൊരു അയ്യപ്പഭക്തനും ഇനി മുതൽ മാളികപ്പുറം ദേവീ ക്ഷേത്ര നടയിൽ പുഷ്പാഭിഷേകം നടത്താം. പൂക്കൾ ദേവസ്വം നൽകും.