- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തജനങ്ങൾ ശബരിമലയിലേക്ക് ഒഴുകുന്നു; തിരക്കുമൂലം വൈകിട്ട് മൂന്നിന് നട തുറക്കും
ശബരിമല: ഭക്തജനത്തിരക്ക് പരിഗണിച്ച് ഇന്ന് മുതൽ വൈകിട്ട് മൂന്നിന് നട തുറക്കും. രാവിലെ തിരക്കനുസരിച്ച് നട തുറക്കൽ സമയത്തിൽ മാറ്റം വരുത്തും.പുൽമേടിൽ തീർത്ഥാടകർ വരുന്ന വഴി ദിശാ സൂചകങ്ങൾ വച്ചും കയർ കെട്ടിയും സൗകര്യമൊരുക്കും. എക്‌സൈസ് റെയ്ഡുകൾ ശക്തിപ്പെടുത്തും. ഓക്‌സിജൻ പാർലറുകളിൽ കട്ടിൽ സൗകര്യം ഏർപ്പെടുത്തി. തണ്ണിമത്തൻ സൂക്ഷിക്കുന
ശബരിമല: ഭക്തജനത്തിരക്ക് പരിഗണിച്ച് ഇന്ന് മുതൽ വൈകിട്ട് മൂന്നിന് നട തുറക്കും. രാവിലെ തിരക്കനുസരിച്ച് നട തുറക്കൽ സമയത്തിൽ മാറ്റം വരുത്തും.പുൽമേടിൽ തീർത്ഥാടകർ വരുന്ന വഴി ദിശാ സൂചകങ്ങൾ വച്ചും കയർ കെട്ടിയും സൗകര്യമൊരുക്കും. എക്‌സൈസ് റെയ്ഡുകൾ ശക്തിപ്പെടുത്തും. ഓക്‌സിജൻ പാർലറുകളിൽ കട്ടിൽ സൗകര്യം ഏർപ്പെടുത്തി.
തണ്ണിമത്തൻ സൂക്ഷിക്കുന്നത് ഗ്ലാസ് സുരക്ഷയിൽ വേണമെന്ന് നിർദ്ദേശം നൽകി. കവറേജ് മെച്ചപ്പെടുത്താനായി കൂടുതൽ ടവറുകൾ സ്ഥാപിക്കുന്നതിന് സ്ഥലം ലഭ്യമാക്കാൻ വനംവകുപ്പിനെ സമീപിക്കാൻ ബി.എസ്.എൻ.എൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചരൽമേട് ആശുപത്രിക്ക് മുൻവശം ഡോക്ടർമാർക്ക് താമസിക്കാനായി താൽകാലിക ഷെഡ് കെട്ടും.ബാബ്‌റി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് ഇന്നും നാളെയും സന്നിധാനത്തും പരിസരത്തും കർശന സുരക്ഷ ഏർപ്പെടുത്തും. എ.എസ്.ഒ.ടി നാരായണൻ, ദേശീയ ദുരന്ത നിവാരണ സേനാ ഡെപ്യൂട്ടി കമാൻഡന്റ് ജി. വിജയൻ, ആർ.എ.എഫ് ഡെപ്യൂട്ടി കമാൻഡന്റ് എസ്.എസ്.ദേവ്, ഫെസ്റ്റിവൽ കൺട്രോൾ ഓഫീസർ സി.ടി. പത്മകുമാർ എന്നിവരും സംബന്ധിച്ചു.