ശബരിമല: സന്നിധാനത്ത് ആദ്യമായി പുഷ്പം കൊണ്ട് തുലാഭാരം. ചെന്നൈ ലക്ഷ്മീപുരം സ്വദേശി അയ്യപ്പനാ(23)ണ് ശബരീശ സന്നിധിയിൽ പുഷ്പം കൊണ്ട് തുലാഭാരം വഴിപാട് നടത്തിയത്. സേലത്ത് നിന്ന് എത്തിച്ച വെള്ള ജമന്തിയാണ് തുലാഭാരത്തിന് ഉപയോഗിച്ചത്. 85 കിലോ പൂക്കൾ വേണ്ടി വന്നു. മാതാപിതാക്കൾ അയ്യപ്പന്റെ അഞ്ചാം വയസിൽ നേർന്ന തുലാഭാരം വഴിപാടാണ് ഇന്നലെ നടത്തിയത്. സന്നിധാനത്തെ ആദ്യ പുഷ്പ തുലാഭാരമായതിൽ സന്തോഷമുണ്ടെന്ന് അയ്യപ്പൻ പറഞ്ഞു.