ശബരിമല: ശബരിമലയിൽ വർധിച്ചുവരുന്ന ഭക്തജനത്തിരക്കു കണക്കിലെടുത്ത് അപ്പം, അരവണ കരുതൽ ശേഖരം നിലനിർത്തി. രണ്ടുലക്ഷം അപ്പം പാക്കറ്റും അരവണ ഏഴര ലക്ഷം ടിന്നും സ്‌റ്റോക്കുണ്ട്. ദിവസം രണ്ടുലക്ഷം ടിൻ അരവണയും 80,000 പാക്കറ്റ് അപ്പവും പ്ലാന്റിൽ നിർമ്മിക്കുന്നു.