- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുണ്യം പൂങ്കാവനം ശുചീകരണ യജ്ഞം വിജയം; പ്ലാസ്റ്റിക്മുക്ത ശബരിമലയ്ക്കായി ബോധവത്കരണം തുടരും
ശബരിമല: ശബരിമലയും പരിസര പ്രദേശങ്ങളും മാലിന്യമുക്തമാക്കാൻ നടപ്പാക്കുന്ന പ്ലാസ്റ്റിക്മുക്ത ശബരിമല ബോധവത്കരണ പരിപാടി വിജയത്തിലേക്ക്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പ്രത്യേക കരാർ നൽകിയിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന സന്ദേശം ശരണപാതയിലും സന്നിധാനത്തും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ശബരിമല പൂങ്കാവനം പ്ലാസ്
ശബരിമല: ശബരിമലയും പരിസര പ്രദേശങ്ങളും മാലിന്യമുക്തമാക്കാൻ നടപ്പാക്കുന്ന പ്ലാസ്റ്റിക്മുക്ത ശബരിമല ബോധവത്കരണ പരിപാടി വിജയത്തിലേക്ക്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പ്രത്യേക കരാർ നൽകിയിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന സന്ദേശം ശരണപാതയിലും സന്നിധാനത്തും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ശബരിമല പൂങ്കാവനം പ്ലാസ്റ്റിക് രഹിതമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെയും ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി പ്ലാപ്പള്ളിയിൽ തീർത്ഥാടകരിൽ നിന്ന് പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ചതിനു ശേഷം തുണിസഞ്ചി നൽകുന്നുണ്ട്. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ പമ്പയിൽ പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം മൂലം ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകാൻ സാധ്യതയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് ഈ തീർത്ഥാടന കാലം മുതൽ പ്ലാസ്റ്റിക്മുക്ത ശബരിമല ബോധവത്കരണ പരിപാടി ആരംഭിച്ചത്.
പുണ്യം പൂങ്കാവനം ശുചീകരണ യജ്ഞം; ഹൈക്കോടതി ജഡ്ജിയും ദേവസ്വം കമ്മീഷണറും പങ്കാളിയായി
ശബരിമല: സന്നിധാനവും പരിസരവും മാലിന്യമുക്തമാക്കി പരിപാലിക്കുന്ന പുണ്യംപൂങ്കാവനം ശുചീകരണ യജ്ഞത്തിൽ ഹൈക്കോടതി ജഡ്ജി കെ. രാമകൃഷ്ണനും തിരുവതാംകൂർ ദേവസ്വം കമ്മീഷണർ പി. വേണുഗോപാലും പങ്കാളികളായി. സന്നിധാനത്തെ ശുചീകരണപ്രവർത്തനങ്ങൾക്ക് ഇരുവരും നേതൃത്വം നൽകി. ദേശീയ ദുരന്തനിവാരണ സേന ഡപ്യൂട്ടി കമാൻഡന്റ് ജി. വിജയൻ, എസ്‌ഐ എൻ. രാംദാസ് എന്നിവർ പങ്കെടുത്തു.