- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; അരവണയുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി
ശബരിമല: കഴിഞ്ഞദിവസം സന്നിധാനത്ത് അനുഭവപ്പെട്ട ഭക്തജനത്തിരക്കിനേത്തുടർന്നു അരവണയുടെ വിതരണത്തിൽ ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തി. ഒരു തീർത്ഥാടകന് പരമാവധി 50 ടിൻ അരവണകൾ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ തിരക്കുള്ള ദിവസങ്ങളിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ്. ജയകുമാർ അറ
ശബരിമല: കഴിഞ്ഞദിവസം സന്നിധാനത്ത് അനുഭവപ്പെട്ട ഭക്തജനത്തിരക്കിനേത്തുടർന്നു അരവണയുടെ വിതരണത്തിൽ ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തി. ഒരു തീർത്ഥാടകന് പരമാവധി 50 ടിൻ അരവണകൾ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ തിരക്കുള്ള ദിവസങ്ങളിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ്. ജയകുമാർ അറിയിച്ചു.
പ്രതിദിനം എട്ടുലക്ഷം ടിൻ അരവണ കരുതൽ ശേഖരമായിട്ടുണ്ട്. ഗുണമേന്മയുള്ള സാധനങ്ങൾ കൊണ്ടുമാത്രമേ പ്രസാദങ്ങൾ ഉത്പാദിപ്പിക്കുകയുള്ളൂവെന്നും എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഏറ്റവുംമികച്ചതെന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സർട്ടിഫൈ ചെയ്യുന്ന സാധനങ്ങൾ ഉപയോഗിച്ചു മാത്രമേ ശബരിമലയിലെ വഴിപാട് പ്രസാദങ്ങളായ അരവണയും അപ്പവും ഉത്പാദിപ്പിക്കുകയുള്ളൂവെന്നും എക്‌സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു തീർത്ഥാടനകേന്ദ്രത്തിലും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും വഴിപാട് പ്രസാദങ്ങൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഗുണമേന്മയ്ക്കാണ് ഇവിടെ ഏറെ പ്രാധാന്യം നല്കുന്നതെന്നും എക്‌സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.