- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ വരുമാനത്തിൽ 25 ശതമാനത്തിന്റെ വർധന; മണ്ഡലകാലത്തെ വരവ് 77.25 കോടി രൂപ കവിഞ്ഞു
ശബരിമല: സന്നിധാനത്തെ 22 ദിവസത്തെ വരുമാനം 77.25 കോടി രൂപയാണെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ്. ജയകുമാർ. എട്ടു വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനത്തിന്റെ വർധനയുണ്ട്. കഴിഞ്ഞവർഷം ഇതേസമയം 68.49 കോടി രൂപയായിരുന്നു വരുമാനം. അഭിഷേകം 85,19,260 രൂപ, അപ്പം 5,75,81,325 രൂപ, അരവണ 31,33,55,840 രൂപ, കാണിക്ക 27,65,71,451 എന്നിങ്ങനെയാണ് വരുമാനം. മൊത്തം 77,25,07,713 രൂപ. അരവണ വിൽപ്പ
ശബരിമല: സന്നിധാനത്തെ 22 ദിവസത്തെ വരുമാനം 77.25 കോടി രൂപയാണെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ്. ജയകുമാർ. എട്ടു വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനത്തിന്റെ വർധനയുണ്ട്. കഴിഞ്ഞവർഷം ഇതേസമയം 68.49 കോടി രൂപയായിരുന്നു വരുമാനം. അഭിഷേകം 85,19,260 രൂപ, അപ്പം 5,75,81,325 രൂപ, അരവണ 31,33,55,840 രൂപ, കാണിക്ക 27,65,71,451 എന്നിങ്ങനെയാണ് വരുമാനം. മൊത്തം 77,25,07,713 രൂപ.
അരവണ വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ 5.33 കോടി രൂപയുടെ വർധനയുണ്ട്. 7,89,382 അരവണ ടിന്നുകളും രണ്ടു ലക്ഷം അപ്പം പായ്ക്കറ്റുകളും സ്‌റ്റോക്കുണ്ട്. എല്ലാവർക്കും അരവണ ലഭ്യമാക്കുകയാണു ലക്ഷ്യം.തീർത്ഥാടകരുടെ എണ്ണം വർധിച്ചതായും മണ്ഡലംമകരവിളക്കു മഹോത്സവത്തിന്റെ അവലോകന യോഗത്തിനുശേഷം എക്‌സിക്യൂട്ടീവ് ഓഫീസർ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
പമ്പയിൽ നിന്നു സന്നിധാനത്തേക്കു സാധനങ്ങളെത്തിക്കുന്ന ട്രാക്ടറുകളുടെ വേഗപരിധി മണിക്കൂറിൽ അഞ്ചു കിലോമീറ്ററാക്കി കുറയ്ക്കാൻ യോഗം തീരുമാനിച്ചു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. മൊബൈൽഫോൺ സേവനത്തിലുണ്ടായിരുന്ന അപാകതകൾ പരിഹരിച്ചതായി ബി.എസ്.എൻ.എൽ. അധികൃതർ യോഗത്തെ അറിയിച്ചു. ശരംകുത്തിയിൽ 3 ജി സേവനത്തിനുള്ള സ്‌റ്റോർ ഉടൻ സ്ഥാപിക്കും. ഭക്ഷണത്തിൽ ബീഡിക്കുറ്റി കണ്ടെത്തിയതിനെത്തുടർന്നു ലഘുഭക്ഷണശാല പൂട്ടിച്ചതായും 25,000 രൂപ പിഴയീടാക്കിയതായും പരിശോധന കർശനമാക്കിയതായും ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.ശരണപാതയിൽ ഭക്തർ കുരങ്ങന്മാർക്കു ഭക്ഷണം നൽകുന്നതു നിയന്ത്രിക്കാൻ നടപടിയെടുക്കും.
ചരൽമേട്ടിലെ മാലിന്യം നീക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരിവസ്തുക്കൾ കണ്ടെത്തുന്നതിനായി മൂന്നു സംഘങ്ങളെ നിയോഗിച്ചതായും പരിശോധന ശക്തമാക്കിയതായും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. യൂടേണിലെ മൂത്രപ്പുര നന്നാക്കും. ചരൽമേട്ടിലെ സർക്കാർ ആശുപത്രിക്കു മുമ്പിൽ നിന്നു ട്രോളി പാർക്കിങ് മാറ്റും.യോഗത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ്. ജയകുമാർ അധ്യക്ഷത വഹിച്ചു. പൊലീസ് ഓഫീസർ സ്‌പെഷൽ ഓഫീസർ കെ. വിജയൻ, ദേവസ്വംബോർഡ് വിജിലൻസ് എസ്‌പി.: സി.പി. ഗോപകുമാർ, ദുരന്തനിവാരണ സേന ഡെപ്യൂട്ടി കമാൻഡന്റ് ജി. വിജയൻ, അസിസ്റ്റന്റ് സ്‌പെഷൽ ഓഫീസർ ഹരിശങ്കർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ടി.കെ. അജിത്പ്രസാദ്, പി.ആർ.ഒ. മുരളി കോട്ടയ്ക്കകം തുടങ്ങിയവർ പങ്കെടുത്തു.