യ്യപ്പന് കാണിക്കയായി മൂന്നേമുക്കാൽ ലക്ഷത്തിന്റെ സ്വർണകിരീടം. കർണാടക സ്വദേശിയായ ഉമേഷ് ഷെട്ടിയാണ് 110 ഗ്രാമിന്റെ സ്വർണകീരീടം അയ്യപ്പന് കാണിക്കയായി സമർപ്പിച്ചത്. 3,70,000 രൂപ വിലവരുന്നതാണ് കീരിടം. ശബരിമല മേൽശാന്തി ഇ.എൻ. കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി.

നേരത്തെ അമേരിക്കയിലെ മലയാളി വ്യവസായി കരുവാറ്റ പാലാഴിയിൽ സുരേഷ്‌കുമാറും കുടുംബവും തങ്കപ്പാത്രങ്ങൾ നടയ്ക്കുവച്ചിരുന്നു. 3.17 കോടി രൂപ വിലമതിപ്പുള്ളതായിരുന്നു 15.85 കിലോഗ്രാം തൂക്കം വരുന്ന പാത്രങ്ങൾ. നൈവേദ്യത്തിനുള്ള ഉരുളി, കിണ്ടി, താലം, കൈവിളക്ക്, കളഭപാത്രം, മണി, കർപ്പൂരത്തട്ട് തുടങ്ങിയവയാണ് തങ്കത്തിൽ നിർമ്മിച്ചിട്ടുള്ളത്. ശബരിമല അയ്യപ്പന് തങ്കപ്പാത്രങ്ങളിൽ പൂജ നടത്തുന്നതാണ് ഹിതകരമെന്ന് ദേവപ്രശ്‌നത്തിൽ തെളിഞ്ഞിരുന്നു. ഇതിനെതുടർന്നാണ് സുരേഷ് കുമാർ പാത്രങ്ങൾ നടയ്ക്ക് വച്ചത്. ഓട്ടുപാത്രങ്ങൾ ആണ് സന്നിധിയിൽ പൂജയ്ക്ക് ഉപയോഗിച്ചിരുന്നത്.