- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുമുടിക്കെട്ടിലെ സാധനങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിയുന്നത് ഒഴിവാക്കണം: ഡി.ഐ.ജി.
ശബരിമല: ഇരുമുടിക്കെട്ടിലെ സാധനങ്ങൾ കൊണ്ടുവരാൻ പ്ലാസ്റ്റിക് കൂടിനു പകരം കടലാസ് ഉപയോഗിക്കാൻ ഭക്തർ തയാറാകണമെന്ന് പുണ്യം പൂങ്കാവനം ശുചീകരണപദ്ധതിയുടെ കോഓർഡിനേറ്ററായ ഡി.ഐ.ജി പി. വിജയൻ പറഞ്ഞു. സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസിൽ നടന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ അവലോകന യോഗത്തിൽ ആധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് ഉപയോഗ
ശബരിമല: ഇരുമുടിക്കെട്ടിലെ സാധനങ്ങൾ കൊണ്ടുവരാൻ പ്ലാസ്റ്റിക് കൂടിനു പകരം കടലാസ് ഉപയോഗിക്കാൻ ഭക്തർ തയാറാകണമെന്ന് പുണ്യം പൂങ്കാവനം ശുചീകരണപദ്ധതിയുടെ കോഓർഡിനേറ്ററായ ഡി.ഐ.ജി പി. വിജയൻ പറഞ്ഞു. സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസിൽ നടന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ അവലോകന യോഗത്തിൽ ആധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ശബരിമലയെ മാലിന്യമുക്തമായി സൂക്ഷിക്കാനുമുള്ള പ്രചാരണപ്രവർത്തനങ്ങൾ ഊർജിതമാക്കും. ഇരുമുടിക്കെട്ടിലേക്കുള്ള സാധനങ്ങൾ പ്ലാസ്റ്റിക് കൂടുകളിലാക്കുന്നതിനു പകരം കടലാസ് ഉപയോഗിച്ചു പൊതിഞ്ഞുകൊണ്ടുവരാൻ പ്രേരിപ്പിക്കും.
മാലിന്യങ്ങൾ വലിച്ചെറിയാതെ ചവറ്റുകുട്ടയിൽ നിക്ഷേപിക്കണമെന്നതടക്കം ഭക്തരിൽ ശുചിത്വ അവബോധം വളർത്തുന്നതിന് മലയാളത്തിലും തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും പരസ്യബോർഡുകൾ സ്ഥാപിക്കും. മാലിന്യങ്ങൾ ചവറ്റുകുട്ടയിൽ നിക്ഷേപിക്കണമെന്നും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് പമ്പയിലും സന്നിധാനത്തും ബഹുഭാഷാ അനൗൺസ്‌മെന്റ് നടത്തും.അന്യസംസ്ഥാനങ്ങളിലെ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിൽ ഇതു സംബന്ധിച്ച് പരസ്യം നൽകുന്ന കാര്യം ആലോചിക്കും. പമ്പയിലും മറ്റും വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഇതു സംബന്ധിച്ചും ബോധവൽക്കരണം നടത്തും. പ്രസാദമായി തിരികെകൊണ്ടുപോകേണ്ട മലരും മറ്റും പ്ലാസ്റ്റിൽ കൂടിൽ കൊണ്ടുവന്ന് മാളികപ്പുറത്തും മറ്റും ഉപേക്ഷിക്കുന്നുണ്ട്. ഇത് മലിനീകരണത്തിന് കാരണമാകുന്നു.
യോഗത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ്. ജയകുമാർ, പൊലീസ് സ്‌പെഷ്യൽ ഓഫീസർ കെ. വിജയൻ, ദുരന്തനിവാരണ സേന ഡെപ്യൂട്ടി കമാൻഡന്റ് ജി. വിജയൻ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ റ്റി.കെ. അജിത്പ്രസാദ്, ഡി വൈ.എസ.്പി. കെ. സതീശൻ, ഫെസ്റ്റിവൽ കൺട്രോൾ ഓഫീസർ ജി. കൃഷ്ണകുമാർ, പി.ആർ.ഒ. മുരളി കോട്ടയ്ക്കകം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.