ശബരിമല: ദേശിയ ദുരന്ത നിവാരണ സേന ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. ഏതുതരം ദുരന്തത്തേയും നേരിടാനും ജീവൻ രക്ഷിക്കാനും ആവശ്യമായ ആധുനീക ഉപകരണങ്ങളാണ് സന്നിധാനത്തെത്തിച്ചിരിക്കുന്നത്. മണ്ണിടിച്ചിൽ, മരം വീഴ്ച, എന്നിവുണ്ടായാൽ അവ നീക്കം ചെയ്ത് ഉടൻ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കും. അപകടത്തിൽപ്പെടുന്ന ആളെ താഴ്‌ച്ചയിൽ നിന്നുയർത്തിയെടുക്കാൻ കഴിയുന്ന ഉപകരണം. വാഹനാപകടം ഉണ്ടായാൽ പെട്ടെന്നുയർത്താൻ കഴിയുന്ന എയർ ലിഫ്റ്റ് ബാഗ്, അണു ബാധയുണ്ടായാൽ അതിനെ നേരിടാനും ഇരയാകുന്നവരുടെ ജീവൻ രക്ഷിക്കാനുള്ള ഉപകരണങ്ങൾ എന്നിവയെല്ലാം എങ്ങനെ പ്രവർത്തിപ്പിക്കാമെന്നാണ് പ്രധാനമായും കാട്ടിത്തന്നത്.

വെള്ളപ്പൊക്കമുണ്ടായാൽ നേരിടുന്നതിനായി പമ്പയിൽ പ്രത്യേക ബോട്ടുകൾ എത്തിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ മുങ്ങൽ വിദഗ്ധരുമുണ്ട്. ഡപ്യൂട്ടി കമാൻഡർ ജെ.വിജയന്റെ നേതൃത്വത്തിൽ എത്തിയിരിക്കുന്ന 100 അംഗ സേനയിൽ ഡോക്ടർമാരുൾപ്പടയുള്ള വൈദ്യ സംഘവുമുണ്ട്.