- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പം നിർമ്മാണത്തിനും പായ്ക്കിങ്ങിനും പുതിയ യന്ത്രം രൂപകൽപന ചെയ്യുന്നു
ശബരിമല: ശബരിമലയിലെ പ്രധാന വഴിപാടായ അപ്പം നിർമ്മാണവും പായ്ക്കിങ്ങും ആധുനികവൽക്കരിക്കുന്നു. അപ്പം നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ യന്ത്രത്തിലെ പാത്രത്തിൽ നിക്ഷേപിക്കുകയും പാവാക്കിയ ശർക്കര പൈപ്പിലൂടെ ഈ പാത്രത്തിലേക്ക് എത്തിക്കുകയും ചെയ്യും. പിന്നീട് കുഴച്ച് കാരയിൽ പാകപ്പെടുത്തി അപ്പം തയാറാക്കി എയർടൈറ്റ് പായ്ക്കറ്റിൽ നിറയ്ക്
ശബരിമല: ശബരിമലയിലെ പ്രധാന വഴിപാടായ അപ്പം നിർമ്മാണവും പായ്ക്കിങ്ങും ആധുനികവൽക്കരിക്കുന്നു. അപ്പം നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ യന്ത്രത്തിലെ പാത്രത്തിൽ നിക്ഷേപിക്കുകയും പാവാക്കിയ ശർക്കര പൈപ്പിലൂടെ ഈ പാത്രത്തിലേക്ക് എത്തിക്കുകയും ചെയ്യും. പിന്നീട് കുഴച്ച് കാരയിൽ പാകപ്പെടുത്തി അപ്പം തയാറാക്കി എയർടൈറ്റ് പായ്ക്കറ്റിൽ നിറയ്ക്കുന്ന എല്ലാ പ്രക്രിയകളും ഒരു യന്ത്രത്തിൽ ചെയ്യത്തക്ക സംവിധാനമാണ് ഏർപ്പെടുത്താൻ ആലോചിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ ഈ യന്ത്രം രൂപകൽപ്പന ചെയ്തുവരുകയാണ പദ്ധതി വിജയിച്ചാലുടൻ യന്ത്രം ദേവസ്വം ബോർഡ് വാങ്ങി സന്നിധാനത്ത് സ്ഥാപിക്കും.ബംഗളുരു ഐ.ഐ.ടിയിലെ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ് യന്ത്രം രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്നത്. ഇപ്പോൾ അപ്പത്തിനാവശ്യമായ ഉത്പന്നങ്ങൾ കുഴച്ച് കാരയിൽ ഒഴിച്ച് പാകപ്പെടുത്തിയെടുക്കുന്നത് ജീവനക്കാരെ ഉപയോഗിച്ചാണ്. കൂടാതെ ബട്ടർപേപ്പറിൽ അപ്പം നിറച്ചാണ് വിതരണത്തിന് എത്തിക്കുന്നത്. അപ്പം ബട്ടർ പേപ്പറിന് പകരം എയർടൈറ്റ് പായ്ക്കറ്റിൽ നിറച്ചാൽ തണുക്കാതെയും കേടുകൂടാതെയും ഏറെനാൾ സൂക്ഷിക്കാനാകും.