- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്നിധാനത്ത് രോഗപ്രതിരോധ, ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി
ശബരിമല: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും രോഗ പ്രതിരോധ, ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഈച്ചകൾ പെരുകുന്നത് വഴി പകർച്ചവ്യാധികൾ പകരാതിരിക്കാൻ രാവിലെയും വൈകിട്ടും നൊവാൻ തളിക്കുന്നുണ്ട്. കൊതുക് ശല്യം കൂടുതലുള്ള സ്ഥലങ്ങളിൽ മാലത്തിയോൺ ഉപയോഗിച്ച് ഫോഗിങ് നടത്തിവരുന്നു. ഹോട്ടലുകളിൽ നടത്തിയ പരിശോധ
ശബരിമല: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും രോഗ പ്രതിരോധ, ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഈച്ചകൾ പെരുകുന്നത് വഴി പകർച്ചവ്യാധികൾ പകരാതിരിക്കാൻ രാവിലെയും വൈകിട്ടും നൊവാൻ തളിക്കുന്നുണ്ട്.
കൊതുക് ശല്യം കൂടുതലുള്ള സ്ഥലങ്ങളിൽ മാലത്തിയോൺ ഉപയോഗിച്ച് ഫോഗിങ് നടത്തിവരുന്നു. ഹോട്ടലുകളിൽ നടത്തിയ പരിശോധനകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ആദ്യ ഘട്ടത്തിൽ 374 തൊഴിലാളികൾക്കും രണ്ടാംഘട്ടത്തിൽ 412 തൊഴിലാളികൾക്കും ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ ബെന്നി സി. ചീരൻചിറ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് ബി. പിള്ള, വൈ. നസീർ എന്നിവർ നേതൃത്വം നൽകി.
Next Story