- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വാർത്തകളുമായി ഫേസ്‌ബുക്ക് പേജ്; സന്നിധാനത്തെ വിവരങ്ങൾ തൽസമയമെത്തിക്കാൻ വിപുലമായ സൗകര്യങ്ങളുമായി പിആർഡി
ശബരിമല: ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കുവേണ്ടി സംസ്ഥാന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിച്ച ഫേസ്‌ബുക്ക് പേജ് ശ്രദ്ധ ആകർഷിക്കുന്നു. ശബരിമലയിലെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് വാർത്തകളും വിശേഷങ്ങളും ചിത്രങ്ങളായും വീഡിയോകളായും പേജിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് ആദ്യമായാണ് ശബരിമല റിപ്പോർട്ടിംഗിൽ വിപുലമായ സംവിധാനം പിആർഡി ഏർപ്പെടുത്തുന്നത്. ശബരിമല വാർത്തകൾ ഔദ്യോഗികമായി തയ്യാറാക്കുന്നതും മാദ്ധ്യമങ്ങൾക്ക നൽകുന്നതും പിആർഡിയാണ്. എന്നാൽ ഇത് സ്വകാര്യ ഏജൻസിക്ക് നൽകാൻ ചില ശ്രമമുണ്ടായിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ദേവസം ബോർഡിനെതിരെ ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശബരിമലയുടെ വാർത്ത ശേഖരണത്തിനും വിതരണത്തിനും പിആർഡിയെ തന്നെ ഏൽപ്പിക്കാൻ തിരുവിതാകൂർ ദേവസം ബോർഡ് നിർബന്ധിതമായത്. ഈ സാഹചര്യത്തിലാണ് ശബരിമലയെ സോഷ്യൽ മീഡിയയിൽ കൂടി കൂടുതൽ സജീവമാക്കാൻ പിആർഡി ഇടപെടൽ നടത്തുന്നത്. ശബരിമലയിൽ നടക്കാനിരുക്കുന്ന ചടങ്ങളുടെ വിശദാശങ്ങളും അവിടെ നടക്കുന്ന പരിപാടികളും ഫെയ്‌സ് ബുക്ക് പേജിലൂടെ
ശബരിമല: ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കുവേണ്ടി സംസ്ഥാന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിച്ച ഫേസ്‌ബുക്ക് പേജ് ശ്രദ്ധ ആകർഷിക്കുന്നു. ശബരിമലയിലെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് വാർത്തകളും വിശേഷങ്ങളും ചിത്രങ്ങളായും വീഡിയോകളായും പേജിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഇത് ആദ്യമായാണ് ശബരിമല റിപ്പോർട്ടിംഗിൽ വിപുലമായ സംവിധാനം പിആർഡി ഏർപ്പെടുത്തുന്നത്. ശബരിമല വാർത്തകൾ ഔദ്യോഗികമായി തയ്യാറാക്കുന്നതും മാദ്ധ്യമങ്ങൾക്ക നൽകുന്നതും പിആർഡിയാണ്. എന്നാൽ ഇത് സ്വകാര്യ ഏജൻസിക്ക് നൽകാൻ ചില ശ്രമമുണ്ടായിരുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ദേവസം ബോർഡിനെതിരെ ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശബരിമലയുടെ വാർത്ത ശേഖരണത്തിനും വിതരണത്തിനും പിആർഡിയെ തന്നെ ഏൽപ്പിക്കാൻ തിരുവിതാകൂർ ദേവസം ബോർഡ് നിർബന്ധിതമായത്. ഈ സാഹചര്യത്തിലാണ് ശബരിമലയെ സോഷ്യൽ മീഡിയയിൽ കൂടി കൂടുതൽ സജീവമാക്കാൻ പിആർഡി ഇടപെടൽ നടത്തുന്നത്.
ശബരിമലയിൽ നടക്കാനിരുക്കുന്ന ചടങ്ങളുടെ വിശദാശങ്ങളും അവിടെ നടക്കുന്ന പരിപാടികളും ഫെയ്‌സ് ബുക്ക് പേജിലൂടെ അറിയാം. ചിത്രങ്ങളും വിഡിയോയും ലഭിക്കുമെന്നതും ഈ പേജിന്റെ പ്രത്യേകതയാണ്.
പിആർഡിയുടെ ശബരിമല ഫേസ്‌ബുക്ക് പേജിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക