- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്രതശുദ്ധിയുടെ പുണ്യവുമായി ശബരിമല നട തുറന്നു; ഇനി ശരണം വിളിയുടെ നാളുകൾ; വൃശ്ചികപുലരിയിൽ അയ്യപ്പദർശനത്തിന് സന്നിധാനത്ത് ലക്ഷങ്ങൾ
വ്രതശുദ്ധിയുടെ പുണ്യവുമായി ശബരിമല നട ഇന്നലെ വൈകുന്നേരം അഞ്ചിനു തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ശങ്കരൻ നമ്പൂതിരിയാണ് നട തുറന്നു. ശ്രീകോവിലിനുള്ളിൽ ദീപം തെളിച്ച മേൽശാന്തി പിന്നീട് പതിനെട്ടാംപടി ഇറങ്ങി ആഴി കത്തിച്ചു. പതിനെട്ടാംപടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിന്ന ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരെയുംകൂട്ടി ശങ്കരൻ നമ്പൂതിരി പടി കയറി. ഇന്നലെതന്നെ ശരണംവിളികളോടെ നിരവധി അയ്യപ്പഭക്തരും പതിനെട്ടാംപടി ചവിട്ടിത്തുടങ്ങി. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് പ്രസാദം നൽകി. ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ, കമ്മീഷണർ സി.പി. രാമരാജപ്രസാദ്, സ്‌പെഷൽ കമ്മീഷണർ എസ്. മനോജ് തുടങ്ങിയവർ ദർശനത്തിനുണ്ടായിരുന്നു. രണ്ടുമാസം നീണ്ടുനിൽക്കുന്ന മണ്ഡല - മകരവിളക്ക് മഹോത്സവത്തിന് ആദ്യദിനങ്ങളിൽ തന്നെ വൻഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കഠിനവ്രശുദ്ധിയോടെ മനസും ശരീരവും ശുദ്ധമാക്കി എരുമേലി പേട്ടതുള്ളി അയ്യപ്പദർശനം നടത്തി ജീവിതപുണ്യം നേടാനായി ആയിരങ്ങളാണ് വൃശ്ചികപുലരിയിലെ തണുപ്പിന
വ്രതശുദ്ധിയുടെ പുണ്യവുമായി ശബരിമല നട ഇന്നലെ വൈകുന്നേരം അഞ്ചിനു തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ശങ്കരൻ നമ്പൂതിരിയാണ് നട തുറന്നു. ശ്രീകോവിലിനുള്ളിൽ ദീപം തെളിച്ച മേൽശാന്തി പിന്നീട് പതിനെട്ടാംപടി ഇറങ്ങി ആഴി കത്തിച്ചു. പതിനെട്ടാംപടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിന്ന ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരെയുംകൂട്ടി ശങ്കരൻ നമ്പൂതിരി പടി കയറി.
ഇന്നലെതന്നെ ശരണംവിളികളോടെ നിരവധി അയ്യപ്പഭക്തരും പതിനെട്ടാംപടി ചവിട്ടിത്തുടങ്ങി. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് പ്രസാദം നൽകി. ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ, കമ്മീഷണർ സി.പി. രാമരാജപ്രസാദ്, സ്‌പെഷൽ കമ്മീഷണർ എസ്. മനോജ് തുടങ്ങിയവർ ദർശനത്തിനുണ്ടായിരുന്നു.
രണ്ടുമാസം നീണ്ടുനിൽക്കുന്ന മണ്ഡല - മകരവിളക്ക് മഹോത്സവത്തിന് ആദ്യദിനങ്ങളിൽ തന്നെ വൻഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കഠിനവ്രശുദ്ധിയോടെ മനസും ശരീരവും ശുദ്ധമാക്കി എരുമേലി പേട്ടതുള്ളി അയ്യപ്പദർശനം നടത്തി ജീവിതപുണ്യം നേടാനായി ആയിരങ്ങളാണ് വൃശ്ചികപുലരിയിലെ തണുപ്പിനെ വകവെയ്ക്കാതെ നഗ്നപാദരായി സന്നിധാനത്തേയ്ക്ക് എത്തുന്നത്.
ഡിസംബർ 26നു മണ്ഡലപൂജയ്ക്കുശേഷം രാത്രി 11നു നട അടയ്ക്കുന്നതോടെ മണ്ഡല ഉത്സവത്തിനു സമാപനമാകും. മകരവിളക്കുത്സവത്തിന് 30നു വൈകീട്ട് 5.30ന് വീണ്ടും നടതുറക്കും. ജനവരി 14നാണ് മകരവിളക്ക്. ജനവരി 19ന് രാത്രി 11 വരെ ഭക്തർക്കു ദർശനമുണ്ടാകും. 20നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം നടയടയ്ക്കും.