- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ശരണം വിളിയുടെ നാളുകൾ; വൃശ്ചികപുലരിയിൽ അയ്യപ്പദർശനത്തിന് സന്നിധാനത്ത് ലക്ഷങ്ങൾ; ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ ദർശന സമയം കൂട്ടുന്നത് പരിഗണിക്കുമെന്ന് ദേവസം മന്ത്രി
ശബരിമല: ശരണംവിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വൃശ്ചികപുലരിയിൽ ശബരീശദർശനത്തിന് ലക്ഷങ്ങൾ മലകയറി. മണ്ഡലകാലത്തിന് തുടക്കമിട്ട് പുതിയ മേൽശാന്തി ഇ.എൻ.കൃഷ്ണദാസ് പുലർച്ച് നാലിന് ശബരിമല നടതുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിലായിരുന്നു നടതുറക്കൽ. മാളികപ്പുറത്ത് പുതിയ മേൽശാന്തി എസ്.കേശവൻ നമ്പൂതിരിയാണ് വൃശ്ചിക പുലരി
ശബരിമല: ശരണംവിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വൃശ്ചികപുലരിയിൽ ശബരീശദർശനത്തിന് ലക്ഷങ്ങൾ മലകയറി. മണ്ഡലകാലത്തിന് തുടക്കമിട്ട് പുതിയ മേൽശാന്തി ഇ.എൻ.കൃഷ്ണദാസ് പുലർച്ച് നാലിന് ശബരിമല നടതുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിലായിരുന്നു നടതുറക്കൽ. മാളികപ്പുറത്ത് പുതിയ മേൽശാന്തി എസ്.കേശവൻ നമ്പൂതിരിയാണ് വൃശ്ചിക പുലരിയിൽ നട തുറന്നത്.
നടതുറക്കുന്നതും കാത്ത് സന്നിധാനം മുതൽ ശരംകുത്തിവരെ ഭക്തരുടെ നിര പുലർച്ചെ തന്നെ നീണ്ടു. ഞായറാഴ്ച വൈകുന്നേരം 5.30ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. നാരായണൻ നമ്പൂതിരിയാണ് നട തുറന്നത്. തുടർന്ന് പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നു. ഇതിന്റെ തുടർച്ചയായാണ് മണ്ഡലപൂജയ്ക്ക് പുതിയ മേൽശാന്തിമാർ നടതുറന്നത്. ദേവസം മന്ത്രി വി എസ് ശിവകുമാർ അടക്കമുള്ളവർ വൃശ്ചികപുലരിയിൽ നട തുറക്കുമ്പോൾ ശബരിമലയിൽ ഉണ്ടായിരുന്നു.
ഡിസംബർ 27നാണ് ഇത്തവണത്തെ മണ്ഡലപൂജ. ഇതു വരെ എല്ലാ ദിവസവും രാവില പതിനൊന്ന് മണിവരെ നെയ്യഭിഷേകം ഉണ്ടായിരിക്കും. മണ്ഡലപൂജയ്ക്ക് ശേഷം ഡിസംബർ 27ന് രാത്രി 10ന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിന് ഡിസംബർ 30ന് വൈകീട്ട് 5.30ന് വീണ്ടും നട തുറക്കും. ജനവരി 14നാണ് മകരവിളക്ക്. ജനവരി 20ന് രാവിലെ 7ന് നട അടയ്ക്കും. അന്ന് പന്തളരാജപ്രതിനിധിക്ക് മാത്രമായിരിക്കും ദർശനം ഉണ്ടാക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷ. ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി എത്തുമെന്നാണ് അനൗദ്യോഗിക അറിയിപ്പ്. എന്നാൽ സുരക്ഷാ ഏജൻസികളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. എതായാലും പ്രധാനമന്ത്രിയുടെ വരവ് മുന്നിൽ കണ്ട് ശബരിമലയിൽ സുരക്ഷയും കൂട്ടിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും സജീവമാണ്. ദർശനത്തിന് എത്തുമ്പോൾ ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.
വൃശ്ചിക പുലരിയിൽ വലിയ തരിക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിൽ ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ ദർശന സമയം കൂട്ടുന്ന കാര്യം പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി വി എസ്.ശിവകുമാർ അറിയിച്ചു. തന്ത്രിയുമായി ചർച്ച ചെയ്താകും ഇക്കാര്യത്തിൽതീരുമാനെ എടുക്കുക. ഭക്തരോട് മാന്യമായി പെരുമാറണമെന്ന് പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച് ഭക്തർക്ക് പരാതികളുണ്ടെങ്കിൽ നടപടികൾ സ്വീകരിക്കുമെന്നും ഭക്തരുടെ സുരക്ഷയ്ക്കായി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ശിവകുമാർ പറഞ്ഞു.
തീർത്ഥാടന ഒരുക്കങ്ങൾ ദേവസം മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി. അരവണ-അപ്പം ക്ഷാമം ഉണ്ടാകാതിരിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദേവസം ബോർഡിനെ സഹായിക്കാനായി പ്രത്യേക ഉദ്യോഗസ്ഥതല സംഘത്തേയും സർക്കാർ ഇത്തവണ നിയോഗിച്ചിട്ടുണ്ട്. ഇവർ രണ്ട് ദിവസത്തിനകം സന്നിധാനത്ത് എത്തും. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാക്കി തീർത്ഥാടകർക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.