- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രികാല കർഫ്യൂവിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി; തീരുമാനം പത്തനംതിട്ട, തിരുവനന്തപുരം കളക്ടർമാരുടെ നിർദ്ദശപ്രകാരം
തിരുവനന്തപുരം: നാളെമുതൽ ആരംഭിക്കുന്ന രാത്രികാല കർഫ്യുവിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി. ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കളക്ടർമാർ സമർപ്പിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഓമികോൺ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഞായറാഴ്ച വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി പത്തുമുതൽ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണം. ദേവാലയങ്ങളിൽ ഉൾപ്പെടെ പത്തുമണിക്ക് ശേഷമുള്ള കൂടിച്ചേരലുകൾ നിരോധിച്ചിട്ടുണ്ട്.
അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിൽ ആളുകൾ ഒത്തുചേരാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ ദിവസങ്ങളിൽ സംസ്ഥാനസർക്കാർ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയത്.
രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾക്കും നിയന്ത്രണം ഉണ്ടാകും. തിയറ്ററുകളിൽ രാത്രി പത്തുമണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല. ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ