- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയത്തിൽ സമര രൂപങ്ങളിലും ആശയങ്ങളിലും കോൺഗ്രസും ബിജെപിയും ഒരേതൂവൽ പക്ഷികൾ; സന്നിധാനം വിട്ടു തലസ്ഥാനത്തെത്തിയ രാഷ്ട്രീയ പാർട്ടികളെ നേരിടാൻ മുഖ്യമന്ത്രിക്ക് വർദ്ധിതവീര്യം; പമ്പയിലും നിലയ്ക്കലും പ്രശ്നങ്ങളില്ലെന്ന ഹൈക്കോടതി നിരീക്ഷണ സമിതിയുടെ വിലയിരുത്തലും സിപിഎമ്മിന് പിടിവള്ളിയായി; ഇനിയും എന്തിന് സമരമെന്ന് ചോദിച്ച് സഭയിലും പ്രതിപക്ഷത്തെ നേരിടാൻ പിണറായി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സമരം ശക്തമാക്കാൻ ഇറങ്ങിത്തിരിച്ച ബിജെപിക്കും കോൺഗ്രസിനും മേൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും രാഷ്ട്രീയമായി മേൽക്കൈ നേടുമോ? നിയമസഭയിൽ യുഡിഎഫും സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപിയും ഇപ്പോൾ സമരം ചെയ്യുന്നത് ശബരിമലയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും പൊലീസ് നിയന്ത്രണങ്ങളും ആവശ്യപ്പെട്ടാണ്. എന്നാൽ, ഇന്നലെ പമ്പയും നിലയ്ക്കലും സന്ദർശിച്ച ഹൈക്കോടതിയുടെ ശബരിമല കമ്മിറ്റി സൗകര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തുകയാണ് ചെയ്തത്. ഇത് പ്രതിപക്ഷ സമരത്തിന്റെ മുനയൊടിക്കാൻ പോന്നതാണ്. ഇതോടെ യുഡിഎഫ് സമരത്തെ നേരിടാൻ സർക്കാറിന് സാധിക്കും. ഈ വിഷയത്തിൽ ബിജെപി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തുമ്പോൾ യുഡിഎഫ് എംഎൽഎമാർ നിയമസഭയ്ക്കുള്ളിലാണ് സമരം നടത്തുന്നത്. ഇപ്പോൾ അയ്യപ്പഭക്തരെ ബാധിക്കാത്ത വിധത്തിലുള്ള രാഷ്ട്രീയ സമരമായി മാറിയിട്ടുണ്ട് ഈ വിഷയം. ഇതോടെ പാർട്ടിയെ ഉപയോഗിച്ച് പ്രതിരോധിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ലക്ഷ്യം ഒന്നാണെന്ന് വരു
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സമരം ശക്തമാക്കാൻ ഇറങ്ങിത്തിരിച്ച ബിജെപിക്കും കോൺഗ്രസിനും മേൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും രാഷ്ട്രീയമായി മേൽക്കൈ നേടുമോ? നിയമസഭയിൽ യുഡിഎഫും സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപിയും ഇപ്പോൾ സമരം ചെയ്യുന്നത് ശബരിമലയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും പൊലീസ് നിയന്ത്രണങ്ങളും ആവശ്യപ്പെട്ടാണ്. എന്നാൽ, ഇന്നലെ പമ്പയും നിലയ്ക്കലും സന്ദർശിച്ച ഹൈക്കോടതിയുടെ ശബരിമല കമ്മിറ്റി സൗകര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തുകയാണ് ചെയ്തത്. ഇത് പ്രതിപക്ഷ സമരത്തിന്റെ മുനയൊടിക്കാൻ പോന്നതാണ്. ഇതോടെ യുഡിഎഫ് സമരത്തെ നേരിടാൻ സർക്കാറിന് സാധിക്കും.
ഈ വിഷയത്തിൽ ബിജെപി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തുമ്പോൾ യുഡിഎഫ് എംഎൽഎമാർ നിയമസഭയ്ക്കുള്ളിലാണ് സമരം നടത്തുന്നത്. ഇപ്പോൾ അയ്യപ്പഭക്തരെ ബാധിക്കാത്ത വിധത്തിലുള്ള രാഷ്ട്രീയ സമരമായി മാറിയിട്ടുണ്ട് ഈ വിഷയം. ഇതോടെ പാർട്ടിയെ ഉപയോഗിച്ച് പ്രതിരോധിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ലക്ഷ്യം ഒന്നാണെന്ന് വരുത്തി പ്രചരണം ശക്തമാക്കാനാണ് നീക്കം നടക്കുന്നത്.
ബിജെപി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതു കണക്കിലെടുത്താണ് യുഡിഎഫ് നിയമസഭാകക്ഷിയോഗം രാവിലെ ചേർന്നു നിയമസഭാകവാടത്തിൽ എംഎൽഎമാരുടെ സമരമെന്ന നിർദ്ദേശം അന്തിമമാക്കിയത്. ബിജെപി തങ്ങളെ കടത്തിവെട്ടരുത് എന്നാണ് കോൺഗ്രസിന്റെ കണക്കു കൂട്ടൽ. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നുമാവശ്യപ്പെട്ടു സഭാസമ്മേളനം ആരംഭിച്ചതു മുതൽ പ്രതിപക്ഷം പോർമുഖം തുറന്നിരിക്കുകയാണ്. ഇതു കൂടി കണക്കിലെടുത്താണു സമരവേദി ബിജെപി ഇവിടേക്കു മാറ്റിയത്. എന്നാൽ, ഇന്ന് ശബരിമല സന്ദർശിക്കുന്ന ഹൈക്കോടതി സമിതി കാര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയാൽ ഈ സമരമെല്ലാം പൊളിയും. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്യുമെന്നത് ഉറപ്പാണ്.
സത്യാഗ്രഹം ആരംഭിച്ചശേഷം അകത്തു സഭാനടപടികളുമായി അടിയന്തരപ്രമേയ നോട്ടീസ് വേളയിൽ സഹകരിക്കാനായിരുന്നു പ്രതിപക്ഷ തീരുമാനം. ഇക്കാര്യം കോൺഗ്രസ് ഉപനേതാവ് കെ.സി. ജോസഫ് സ്പീക്കറെ അറിയിച്ചു. എന്നാൽ ബിജെപിയും കോൺഗ്രസും ഒരേ കളിയിലേർപ്പെട്ടിരിക്കുന്നുവെന്നാരോപിച്ചു മുഖ്യമന്ത്രി കടന്നാക്രമണം നടത്തിയതോടെ വീണ്ടും പോർവിളികളിൽ മുങ്ങി സഭ പിരിഞ്ഞു.
ബിജെപി തലസ്ഥാനത്തു സമരം പ്രഖ്യാപിച്ച വേളയിൽ ആ പാത യുഡിഎഫും പിന്തുടരുമോയെന്നു കാണാമെന്ന പരിഹാസം മുഖ്യമന്ത്രി തൊടുത്തിരുന്നു. അതു കുറിക്കു കൊണ്ടെന്നു തെളിയിക്കാനാണ് അദ്ദേഹം തുനിഞ്ഞത്. ഹിന്ദുസംഘടനകളെ മാത്രം വിളിച്ചു വനിതാ മതിൽ തീർക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിനു പിന്നിലെ യഥാർഥ നവോഥാന താൽപര്യം ചികഞ്ഞ് പ്രതിപക്ഷം ഇതിനെ പ്രത്യാക്രമിച്ചു . വ്യാഴാഴ്ച ചേരുന്ന മതസൗഹാർദ സദസുകളിൽ ഇരുകൂട്ടരെയും തുറന്നുകാണിക്കാനുള്ള നിർദശമാണ് എൽഡിഎഫ് നൽകിയിരിക്കുന്നത്.
വനിതാ മതിൽ വിവാദത്തിൽപ്പെട്ടതോടെ ഇന്നത്തെ എൽഡിഎഫ് യോഗത്തിൽ സിപിഐ അടക്കമുള്ള കക്ഷികളുടെ അഭിപ്രായത്തിനു സിപിഎം കാതോർക്കും. ചില സാമുദായികസംഘടനകളെ മുന്നിൽ നിർത്തുന്നതിനു നാളെ വില കൊടുക്കേണ്ടിവരുമോയെന്ന ശങ്ക പങ്കുവയ്ക്കുന്ന എൽഡിഎഫ് കേന്ദ്രങ്ങളുണ്ട്. ശബരിമലയിലെ യുവതീപ്രവേശനമാണ് വിഷയമെങ്കിൽ ഈ മതിലിനൊപ്പം നിൽകില്ലെന്ന നിലവിൽ മതിലിന്റെ സംഘാടക സമിതിയിൽ തന്നെയുള്ള പലർക്കും. ഈ വിഷയത്തിൽ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെ മാത്രമാണ് സർക്കാറിന് പൂർണമായും വിശ്വസിക്കാൻ സാധിക്കുന്നത്. അദ്ദേഹം മാത്രമാണ് തുടക്കം മുതൽ ഈ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിച്ചത്.
ഈ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ക്ഷണമുണ്ടായിരുന്നത് 190 സംഘടനകൾക്കാണ്. എന്നാൽ എത്തിയതാകട്ടെ 80ൽ താഴെ ആൾക്കാരും. നവോത്ഥാന വനിതാ മതിൽ പണിയുമെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ ഈ പരിപാടിക്കെതിരെ പാർട്ടിക്കുള്ളിലും സമുദായ സംഘടനകൾക്കുള്ളിലും കടുത്ത എതിർപ്പ് ഉയരുന്നുണ്ട്. മിക്ക സംഘടനകളും ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സമരത്തിന് ഇറങ്ങിയവാണ്. ഇവർ ഇപ്പോൾ വീണ്ടും മതിൽ പണിയാൻ രംഗത്തിറങ്ങുന്നതിൽ അനൗചിത്യമാണ് ചർച്ചയാകുന്നത്.
ശിവഗിരി തീർത്ഥാടനത്തിന്റെ സമാപനദിവസം വനിതാമതിൽ സംഘടിപ്പിക്കാനുള്ള നീക്കം വിമർശനവിധേയമായതോടെ എസ്.എൻ.ഡി.പി. യോഗനേതൃത്വവും വെട്ടിലായി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണു നവോത്ഥാന മുന്നണിയുടെ ചെയർമാൻ. യോഗത്തിന്റെ മറ്റു പ്രമുഖനേതാക്കളായ സുഭാഷ് ബോസ്, എംപി. ശ്രീകുമാർ, അനിൽ തറനിലം, കെ.ജി. തങ്കപ്പൻ, സുരേഷ് ബാബു തുടങ്ങിയവർ എൻ.ഡി.എ. മുന്നണിയിലുള്ള ബി.ഡി.ജെ.എസിന്റെ ഭാഗവുമാണ്. വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ മകൻ രംഗത്തെത്തുമോ എന്നാണ് അറിയേണ്ടത്.
സംഘാടകസമിതി രൂപീകരണം മുതൽ സംഭവിച്ച പാളിച്ചകൾക്കു വൻവില നൽകേണ്ടിവരുമെന്നാണു സിപിഎമ്മിൽനിന്നുതന്നെ ഉയരുന്ന വിമർശനം. പൊതുവേ സാമുദായി സംഘടനകളെ അകറ്റി നിർത്തുന്ന സിപിഎം ഈ വിഷയത്തിൽ അവരുടെ കാലു പിടിക്കേണ്ട ഗതികേടെന്നാണ് ഉയരുന്ന വിമർശനം. മുന്നണിയിൽ ആലോചിച്ചില്ലെന്ന വിമർശനവും മുഖ്യമന്ത്രിക്കെതിരെയുണ്ട്. 'നമ്മളിലുള്ളതു മാനവരക്തം' എന്ന മുദ്രാവാക്യമുയർത്തിയ സിപിഎംതന്നെ ജാതി സംഘടനകളുടെ യോഗം വിളിച്ചതാണു ചോദ്യംചെയ്യപ്പെടുന്നത്. 'നവോത്ഥാന'മുന്നണിയുടെ ജോയിന്റ് കൺവീനർ സി.പി. സുഗതൻ അയോധ്യയിലെ കർസേവയിലും നിലയ്ക്കൽ ആക്രമണത്തിലും പങ്കാളിയാണെന്ന ആരോപണം മുഖ്യമന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കി.



