- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നിമാസപൂജകൾക്കായി ശബരിമല നട ബുധനാഴ്ച തുറക്കും; ഭക്തർക്ക് സന്നിധാനത്ത് പ്രവേശനമില്ല
പത്തനംതിട്ട: കന്നിമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണയും ഭക്തർക്ക് സന്നിധാനത്ത് പ്രവേശനമില്ല.
പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി 7.30-ന് ഹരിവരാസനം പാടി നടയടയ്ക്കും. മണ്ഡലകാലത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ തുലാമാസ പൂജാസമയത്ത് 16മുതൽ 21വരെ തീർത്ഥാടകരെ പ്രവേശിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.
Next Story