- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വിശ്വാസികളുടെ കാര്യത്തിൽ വിശ്വാസിയല്ലാത്ത കോടിയേരി ഇടപെടണ്ട'; 'സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞത് ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറച്ചുവയ്ക്കാൻ' ; വിധി നടപ്പാക്കുന്നതിലെ പ്രയോഗിക പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്ന കോടിയേരിയുടെ അഭിപ്രായത്തിന് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ്
മലപ്പുറം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നേതാക്കളടക്കം പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കേ കോടിയേരിയെ വിമർശിച്ച് മുസ്ലിം ലീഗ്. കോടതി വിധിയിലെ പ്രായോഗിക പ്രശ്നങ്ങൾ വേണ്ടപ്പെട്ടവരുമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ വിശ്വാസികളുടെ കാര്യത്തിൽ വിശ്വാസിയല്ലാത്ത കോടിയേരി ഇടപെടണ്ട എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞത് ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറച്ച് വയ്ക്കാനാണെന്നും മജീദ് വ്യക്തമാക്കിയുരുന്നു.ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. സുപ്രീം കോടതി വിധി നടപ്പാക്കാൻ ഏത് സർക്കാരും ബാധ്യസ്ഥരാണ്. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് സമവായത്തോടെ കോടതി വിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാടെന്നും നേരത്തെ കോടി
മലപ്പുറം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നേതാക്കളടക്കം പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കേ കോടിയേരിയെ വിമർശിച്ച് മുസ്ലിം ലീഗ്. കോടതി വിധിയിലെ പ്രായോഗിക പ്രശ്നങ്ങൾ വേണ്ടപ്പെട്ടവരുമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ വിശ്വാസികളുടെ കാര്യത്തിൽ വിശ്വാസിയല്ലാത്ത കോടിയേരി ഇടപെടണ്ട എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു.
സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞത് ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറച്ച് വയ്ക്കാനാണെന്നും മജീദ് വ്യക്തമാക്കിയുരുന്നു.ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. സുപ്രീം കോടതി വിധി നടപ്പാക്കാൻ ഏത് സർക്കാരും ബാധ്യസ്ഥരാണ്.
ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് സമവായത്തോടെ കോടതി വിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാടെന്നും നേരത്തെ കോടിയരി പറഞ്ഞിരുന്നു.നേരത്തെ സുപ്രീം കോടതി വിധിയിൽ റിവ്യു ഹർജ്ജി നൽകണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി രംഗത്തുവന്നിരുന്നു. വിശ്വാസികൾ പവിത്രമെന്നു കരുതുന്ന വിശ്വാസത്തിന്റെ കൂടെയാണ് മുസ്ലിം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനത്തിൽ രണ്ടാം വിമോചന സമരത്തിനുള്ള കോൺഗ്രസ് ശ്രമം വിലപ്പോവില്ല : കോടിയേരി
ശബരിമല സ്ത്രീ പ്രവേശനത്തിൽ രണ്ടാം വിമോചന സമരത്തിനുള്ള കോൺഗ്രസ് ശ്രമം വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാട് പുരോഗമനമല്ല. എ.ഐ.സി.സിയുടെ നിലപാട് അംഗീകരിക്കാത്ത കെപിസിസിയെ പിരിച്ച് വിടണം. ഹിന്ദു വർഗീയവാദികളുടെ കൈയിലാണ് രമേശ് ചെന്നിത്തലയെന്നും കോടിയേരി ആരോപിച്ചു.സ്ത്രീ പ്രവേശനത്തിൽ തുല്യനീതി നടപ്പാക്കുമെന്നതാണ് സർക്കാർ നയം. യുദ്ധം ചെയ്ത് വിധി നടപ്പാക്കാനാവില്ല.
സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്. ഇതിന് മുമ്പ് ഇക്കാര്യത്തിൽ സമവായത്തിലെത്തുമെന്നും കോടിയേരി പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് മറ്റ് പാർട്ടികൾ ഇപ്പോൾ ശബരിമല വിഷയം ഉയർത്തികൊണ്ട് വരുന്നത്. ശബരിമല സ്ത്രീപ്രവേശന വിധിയിൽ സിപിഎമ്മിന് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സമവായ നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരുന്നു. തന്ത്രി കുടുംബത്തെ ദേസ്വം മന്ത്രി ചർച്ചക്ക് വിളിച്ചത് ഇതിന്റെ ഭാഗമായാണ്.