- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ സ്ത്രീകളെ തടഞ്ഞതിന് എതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജികൾ; കോടതിയെ സമീപിച്ചത് മലയാളികളായ രണ്ട് സ്ത്രീകൾ; ഹർജിയിൽ എതിർ കക്ഷികളാക്കിയത് ശ്രീധരൻ പിള്ള, കൊല്ലം തുളസി, കണ്ഠര് രാജീവര്, രാമവർമ്മ രാജ എന്നിവരെ
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിനെ തുടർന്നുണ്ടായ വിവാദ കോലാഹലങ്ങൾക്കിടെ സുപ്രീംകോടതിയിൽ കോടതി അലക്ഷ്യ ഹർജികൾ. ശബരിമലയിൽ സ്ത്രീകളെ തടഞ്ഞതിന് എതിരെയാണ് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജികൾ സമർപ്പിച്ചത്. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ശ്രീധരൻ പിള്ള, കൊല്ലം തുളസി, കണ്ഠര് രാജീവര്, രാമവർമ്മ രാജ എന്നിവർക്കെതിരെയാണ് ഹർജി. പി എസ് ശ്രീധരൻ പിള്ള ക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്ക് ആയി അറ്റോർണി ജനറലിന്റെ അനുമതി തേടിയത് മുൻ എസ് എഫ് ഐ നേതാവ് ഡോ. ഗീനാ കുമാരിയും തന്ത്രി കണ്ഠരര് രാജീവരർക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോർണി ജനറലിനെ സമീപിച്ചത് അഭിഭാഷക വർഷയുമാണ്. ഹർജികൾ ഫയൽ ചെയ്യുന്നതിനായി സ്ത്രീകൾ അറ്റോർണി ജനറലിന്റെ അനുമതി തേടി. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള, കൊല്ലം തുളസി, മുരളീധരൻ ഉണ്ണിത്താൻ, എന്നിവർ സുപ്രീം കോടതിക്ക് എതിരെ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്തുവെന്നും ഇവർക്കെതിരെ നടപടി വേണമെന്നും വർഷ നൽകിയ ഹർജിയിൽ പറയുന്നു. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്, പി രാമ

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിനെ തുടർന്നുണ്ടായ വിവാദ കോലാഹലങ്ങൾക്കിടെ സുപ്രീംകോടതിയിൽ കോടതി അലക്ഷ്യ ഹർജികൾ. ശബരിമലയിൽ സ്ത്രീകളെ തടഞ്ഞതിന് എതിരെയാണ് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജികൾ സമർപ്പിച്ചത്. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ശ്രീധരൻ പിള്ള, കൊല്ലം തുളസി, കണ്ഠര് രാജീവര്, രാമവർമ്മ രാജ എന്നിവർക്കെതിരെയാണ് ഹർജി.
പി എസ് ശ്രീധരൻ പിള്ള ക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്ക് ആയി അറ്റോർണി ജനറലിന്റെ അനുമതി തേടിയത് മുൻ എസ് എഫ് ഐ നേതാവ് ഡോ. ഗീനാ കുമാരിയും തന്ത്രി കണ്ഠരര് രാജീവരർക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോർണി ജനറലിനെ സമീപിച്ചത് അഭിഭാഷക വർഷയുമാണ്.
ഹർജികൾ ഫയൽ ചെയ്യുന്നതിനായി സ്ത്രീകൾ അറ്റോർണി ജനറലിന്റെ അനുമതി തേടി. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള, കൊല്ലം തുളസി, മുരളീധരൻ ഉണ്ണിത്താൻ, എന്നിവർ സുപ്രീം കോടതിക്ക് എതിരെ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്തുവെന്നും ഇവർക്കെതിരെ നടപടി വേണമെന്നും വർഷ നൽകിയ ഹർജിയിൽ പറയുന്നു. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്, പി രാമവർമ രാജ എന്നിവർക്ക് എതിരെ കോടതിയലക്ഷ്യത്തിന് മറ്റൊരു സ്ത്രീയും കോടതിയെ സമീപിച്ചിട്ടുണ്ട്.
1975ലെ കോടതിയലക്ഷ്യച്ചട്ടം 3സി പ്രകാരം കോടതിയലക്ഷ്യ ഹർജികൾ സമർപ്പിക്കുന്നതിന് അറ്റോർണി ജനറലിന്റെ അനുമതി ആവശ്യമാണ്. അതേസമയം ശബരിമല സന്ദർശനത്തിന് മതിയായ പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാലു വനിതകൾ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സർക്കാറിനോട് വിശദികരണം തേടി. അഭിഭാഷകരായ എ.കെ മായ, എസ്.രേഖ എന്നിവരും ജലജ മോൾ, ജയമോൾ എന്നിവരുമാണ് കോടതിയെ സമീപിച്ചത്. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളായ അയ്യപ്പ വിശ്വാസികളെ മല കയറുന്നതിൽ നിന്ന് രാഷ്ട്രീയ കക്ഷി പ്രവർത്തകരടക്കം തടയുന്ന സാഹചര്യത്തിൽ സംരക്ഷണം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
കോൺഗ്രസ്, ബിജെപി സംസ്ഥാന അധ്യക്ഷന്മാരും ദേവസ്വവും സർക്കാറുമാണ് എതിർ കക്ഷികൾ. ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

