- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് രണ്ട് വർഷം മുമ്പ് മരണപ്പെട്ട എന്റെ അമ്മയാ'! എന്റെ അമ്മ എപ്പോഴാ ടാ നാമജപ ഘോഷയാത്രയ്ക്ക് പോയത്; ഇത് പോസ്റ്റ് ചെയ്തവനെ ശബരിമലക്കല്ല ഊളംമ്പറിയിലേക്കാ കൊണ്ടു പോകേണ്ടത്; കോടതിവിധിക്കെതിരായി സോഷ്യൽ മീഡിയയിലെ തള്ള് പ്രതിഷേധം പൊളിച്ചടുക്കി യുവാവ്
കോഴിക്കോട്: ശബരിമല കോടതിവിധിക്കെതിരായി നടക്കുന്ന പ്രതിഷേധം എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഒരു വ്യാജ പ്രചരണം കൂടി പൊളിഞ്ഞു. സ്ത്രീപ്രവേശനത്തിനെതിരെ ചില സംഘടനകൾ നടത്തുന്ന നാമജപയാത്രയിൽ പങ്കെടുത്തുവെന്ന പേരിൽ രണ്ടുവർഷം മുമ്പ് മരിച്ച ഒരു സ്ത്രീ അടങ്ങുന്ന ചിത്രം പ്രചരിച്ചതാണ് സംഭവം നൈസായി പാളിപോയത്. എന്നാൽ ചിത്രത്തിന്റെ യാഥാർത്ഥ്യം തുറന്നു പറഞ്ഞ് ഇവരുടെ മകൻ തന്നെ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തി. ഇതോടെ സോഷ്യൽ മീഡിയയിലെ തള്ള് പ്രതിഷേധം എന്ന നിലയ്ക്ക് ചിത്രം പ്രചരിക്കുന്നുണ്ട്. മഞ്ഞസാരിയുടുത്ത് നിൽക്കുന്ന സ്ത്രീകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്ത്രീകളിൽ ഒരാൾ രണ്ട് വർഷം മുമ്പ് മരിച്ച തന്റെ അമ്മയാണെന്ന് ബാബു പി.എസ് എന്ന വ്യക്തി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. രണ്ടു വർഷം മുമ്പ് മരിച്ചു പോയതാണ് തന്റെ അമ്മയെന്നും പിന്നെ എപ്പോഴാണ് നാമജപ ഘോഷ യാത്രയ്ക്ക് പോയതെന്നും ചിത്രം പോസ്റ്റ് ചെയ്തവനെ ഊളംപാറയ്ക്ക് കൊണ്ടു പോകണമെന്നും ബാബു ഫേസബുക്കിൽ പറഞ്ഞു. 'വെള്ളാപ്പള്
കോഴിക്കോട്: ശബരിമല കോടതിവിധിക്കെതിരായി നടക്കുന്ന പ്രതിഷേധം എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഒരു വ്യാജ പ്രചരണം കൂടി പൊളിഞ്ഞു. സ്ത്രീപ്രവേശനത്തിനെതിരെ ചില സംഘടനകൾ നടത്തുന്ന നാമജപയാത്രയിൽ പങ്കെടുത്തുവെന്ന പേരിൽ രണ്ടുവർഷം മുമ്പ് മരിച്ച ഒരു സ്ത്രീ അടങ്ങുന്ന ചിത്രം പ്രചരിച്ചതാണ് സംഭവം നൈസായി പാളിപോയത്. എന്നാൽ ചിത്രത്തിന്റെ യാഥാർത്ഥ്യം തുറന്നു പറഞ്ഞ് ഇവരുടെ മകൻ തന്നെ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തി. ഇതോടെ സോഷ്യൽ മീഡിയയിലെ തള്ള് പ്രതിഷേധം എന്ന നിലയ്ക്ക് ചിത്രം പ്രചരിക്കുന്നുണ്ട്.
മഞ്ഞസാരിയുടുത്ത് നിൽക്കുന്ന സ്ത്രീകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്ത്രീകളിൽ ഒരാൾ രണ്ട് വർഷം മുമ്പ് മരിച്ച തന്റെ അമ്മയാണെന്ന് ബാബു പി.എസ് എന്ന വ്യക്തി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. രണ്ടു വർഷം മുമ്പ് മരിച്ചു പോയതാണ് തന്റെ അമ്മയെന്നും പിന്നെ എപ്പോഴാണ് നാമജപ ഘോഷ യാത്രയ്ക്ക് പോയതെന്നും ചിത്രം പോസ്റ്റ് ചെയ്തവനെ ഊളംപാറയ്ക്ക് കൊണ്ടു പോകണമെന്നും ബാബു ഫേസബുക്കിൽ പറഞ്ഞു.
'വെള്ളാപ്പള്ളിയെ തള്ളി ഈഴവ സമുദായം അയ്യപ്പസ്വാമിയുടെ നാമജപ ഘോഷയാത്രയിൽ അണിചേർന്ന് കഴിഞ്ഞു. ഞങ്ങൾക്ക് വലുത് അയ്യപ്പ സ്വാമിയെന്ന് ശ്രീനാരയണീയർ' എന്ന ക്യാപ്ഷനോടെ വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ ഈഴവ സമുദായം സമരത്തിനിറങ്ങി എന്ന് സ്ഥാപിക്കാനായി ശംഖൊലി എന്ന ഫേസ്‌ബുക്ക് പേജാണ് ചിത്രം പ്രചരിപ്പിച്ചത്. വ്യാജപ്രചരണം ആണെന്നറിഞ്ഞതോടെ ചിത്രത്തിനെതിരെ വൻ ട്രോളുകളാണ് ഉയരുന്നത്.