ബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കോടതയിൽ സത്യവാങ്മൂലം കൊടുത്തത് 2007 ലെ അച്യുതാന്ദൻ സർക്കാരാണ് പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാർ, പ്രസ്തുത സത്യവാങ്മൂലം പിൻ വലിക്കുകയും ശബരിമലിൽ തൽസ്ഥിതി തുടരണമെന്നും സത്യവാങ്മൂലം കൊടുക്കുന്നു. ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന പിണറായി സർക്കാർ, ഉമ്മൻ ചാണ്ടി സർക്കാർ കൊടുത്ത സത്യവാങ്മൂലം പിൻ വലിക്കുകയും, അവരുടെ ആദ്യത്തെ നിലപാട് സ്വീകരിച്ചതായി കോടതിയെ ബോദ്ധ്യപ്പെടുത്തുന്നു

ശബരിമല വിവാദം കത്തിച്ച്, ഹൈന്ദവ വിശ്വാസങ്ങളുടെ കടയ്ക്കൽ കത്തിവെയ്ക്കാൻ വെടി മരുന്നിട്ട കമ്യൂണിസ്റ്റ് സർക്കാരിന്റെ പ്രസ്ത്തുത നിലപാട് കേരളത്തിലെ വിശ്വാസി സമൂഹം ജാഗ്രതയോടെ വിലയിരുത്തണം!

Travancore Devaswom Board is an autonomous body formed as per the Travancore Cochin Hindu Religious Institutions Act of 1950 - Their aim is to manage Hindu temples and their assets and to ensure their smooth operation in accordance with traditional rituals and customs -

പാരമ്പര്യ ആചാര അനുഷ്ടാനങ്ങൾ നില നിർത്തി, ക്ഷേത്ര ഭരണം നിർവഹിക്കാൻ ഭരണഘടനാപരമായി ബാധ്യസ്ഥരായ, തിരുവിതാംകൂർ ദേവസം ബോർഡ്, മുൻ ദേവസം ബോർഡുകൾ എടുത്ത നിലപാടുകൾക്ക് ഘടക വിരുദ്ധമായി കോടതിയിൽ സത്യാ വാങ്മൂലം കൊടുത്തതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലന്ന് കോടിയേരി സഖാവ് എത്ര ആണയിട്ടാലും പൊതു സമൂഹം വിശ്വസിക്കുമെന്നു ധരിക്കുന്നത് വെറും മൗഢ്യം

ശബരിമല ക്ഷേത്ര പ്രവേശനത്തിൽ നിന്നും സ്ത്രീകളെ വിലക്കിയിരുന്ന പ്രായപരിധി രാജ്യത്തെ പരമോന്നത കോടതി നീക്കം ചെയ്യുന്നു ആയതിനാൽ എല്ലാ സ്ത്രീകൾക്കും പ്രായപരിധിയില്ലാതെ ക്ഷേത്ര പ്രവേശനം അനുവദിച്ചു എന്നത് യാഥാർഥ്യം പക്ഷെ, ദർശനം നടത്താൻ ആഗ്രഹമുള്ള സ്ത്രീകളെ പൊലീസ്സ് സംരക്ഷണയിൽ ശബരിമലയിൽ എത്തിക്കണമെന്ന് വിധി ന്യായത്തിൽ പറഞ്ഞിട്ടുണ്ടോ?

നിശ്ചിത പ്രായത്തിലുള്ള സ്ത്രീകൾ തങ്ങൾക്ക് ശബരിമലയിൽ ദർശനം നടത്താൻ പൊലീസ്സ് സുരക്ഷ ആവശ്യമെന്ന് അവർക്കോ, സംസ്ഥാനത്തെ ഇന്റലിജൻസ്സ് സംവിധാനത്തിനോ ബോധ്യപ്പെട്ടിട്ടുണ്ടങ്കിൽ അത് കോടതിയെ ധരിപ്പിച്ച് അനുമതി വാങ്ങാതെ, തോന്നിയ പോലെ പൊലീസ് സംരക്ഷണം കൊടുക്കാൻ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ?

അന്യമതത്തിൽ പെട്ടവർ, ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള രാജ്യത്ത്, മുസ്ലിം, ക്രിസ്ത്യൻ യുവതികൾ പൊലീസ് സംരക്ഷണയിൽ ശബരിമല ദര്ശനം നടത്താൻ ശ്രമിച്ചത് നിയമ ലംഘനമല്ലേ? എല്ലാ ജാതിയിലും മതത്തിലും പെട്ടവർക്ക് ശബരിമല ദര്ശനം നടത്താമെന്ന സർക്കാരിന്റെ വാദം വിചിത്രമായി തോന്നുന്നു. കാരണം എല്ലാ ജാതി മതങ്ങളെയും അയ്യപ്പ ദര്ശനത്തിന് സ്വീകാര്യമാക്കിയ അതേ ആചാരമാണ് പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ വിലക്കിയതും എന്നുള്ള സത്യം നിങ്ങൾ എന്തെ ബോധ പൂർവം മറച്ചു വെയ്ക്കുന്നു.

ഈ വിവാദങ്ങൾ തുടങി നാളിതുവരെ നിരോധിത പ്രായത്തിലുള്ള ഏതെങ്കിലും വിശ്വാസിനികൾ ശബരിമല ദർശനം നടത്താൻ മുൻപോട്ട് വന്നിട്ടുണ്ടോ? എന്നിട്ടും അവിശ്വാസികളും അന്യ മതസ്ഥരും , സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുവാൻ നിരന്തരം ശ്രമിക്കുന്നവരെ പൊലീസ് വേഷത്തിൽ ശബരിമലയിൽ എത്തിക്കാൻ ശ്രമിച്ചതിന് പിന്നിലെ ഹിഡൻ അജണ്ട പൊതു സമൂഹം വിലയിരുത്തട്ടെ

മല കയറിയ വിവാദ നായിക ' രഹ്ന ഫാത്തിമയുടെ' പേര്,കമ്യൂണിസ്റ്റ് സർക്കാരിന് കുഴലൂത്ത് നടത്തുന്ന കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ബോധപൂർവം മറച്ചുവെച്ചത് ഹൈന്ദവ വിശ്വാസികൾ തിരിച്ചറിയണം. മറുനാടൻ മലയാളി എന്ന, ഓൺ ലൈൻ പത്രമാണ്, പൊലീസ് വേഷത്തിലെ ഈ മഹതിയുടെ പേര് വെളിപ്പെടുത്തിയത് അല്ലായിരുന്നെങ്കിൽ ഏതെങ്കിലും ഒരു ഹിന്ദുവിശ്വാസിയായി ഈ മഹതി അറിയപ്പെടുകയും നാളെ കോടതിയിൽ എത്തുന്ന റിവ്യൂ ഹർജികൾക്കെതിരെ പ്രസ്തുത സംഭവം, സ്വാധീനിക്കുമായിരുന്നില്ലേ സർക്കാരിന്റെ ഹിഡൻ അജണ്ട ഇവിടെ പൊളിച്ചടുക്കിയ മറുനാടൻ മലയാളിക്കൊരു ഒരു ബിഗ് സലൂട്ട്

പൊതു നിരത്തുകളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന പൊതു യോഗങ്ങൾ നിരോധച്ച കോടതി വിധിയെ അംഗീകരിക്കാതെ, വിധി പ്രഖ്യാപിച്ച ജഡ്ജിയെ തെറി പറഞ്ഞ കമ്യുണിസ്റ്റുകൾ, പിറവം പള്ളിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നാളിതുവരെ നടപ്പാക്കാത്ത കമ്യുണിസ്റ്റ് സർക്കാർ ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പാക്കാൻ കാണിക്കുന്ന ധൃതി ഹൈന്ദവ വിശ്വാസികൾ കാണാതെ പോകരുത്.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നില നിർത്താൻ ഹൃദയമുരുകി പ്രാർത്ഥിക്കുന്ന വിശ്വാസികളെ , അലവലാതികൾ എന്നും കള്ളും കഞ്ചാവും അടിക്കുന്ന ആർഎസ്എസ് എന്നും ആക്ഷേപിക്കുന്ന കമ്യുണിസ്റ്റ് സർക്കാരേ, നിങ്ങൾ ബംഗാളിലെ സിങ്കൂരിൽ, തങ്ങളുടെ ഭൂമി സംരക്ഷിക്കാൻ കണ്ണീരോടെ കേണപേക്ഷിച്ചവരെ നക്‌സലുകൾ എന്നും മാവോ തീവ്ര വാദികളെന്നും ആക്ഷേപിച്ചതും തുടർന്ന് ബംഗാളിൽ നിന്നും എന്നന്നേക്കുമായി കുടിയിറക്കപ്പെട്ടതും മറന്നു പോകരുത്.