- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്ത്രീപ്രവേശനം: സുപ്രീംകോടതിയിൽ രണ്ടു പുനഃപരിശോധനാ ഹർജികൾ; ഹർജി നൽകിയത് എൻഎസ്എസും ദേശീയ അയ്യപ്പ ഭക്തസംഘവും; പൂജ അവധിക്ക് ശേഷം ഹർജികൾ പരിഗണിക്കുമെന്ന് സൂചന
ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ സുപ്രീം കോടതിയിൽ രണ്ട് പുനപരിശോധന ഹർജികൾ സമർപ്പിച്ചു. വിധി വിശ്വാസികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നായർ സർവീസ് സൊസൈറ്റിയും ദേശീയ അയ്യപ്പ ഭക്ത സംഘം പ്രസിഡന്റുമാണ് ഹർജി നൽകിയത്. ഹർജി പൂജ അവധിക്ക് ശേഷമേ കോടതി പരിഗണിക്കൂവെന്നാണ് സൂചന. ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവർ അയപ്പ ഭക്തരല്ലെന്നും സുപ്രീം കോടതി വിധി ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും ദേശീയ അയ്യപ്പ ഭക്ത സംഘം പ്രസിഡന്റ് ശൈലജ വിജയൻ കോടതിയിൽ ആരോപിച്ചു. നിയമപരമായി നിലനിൽക്കുന്നതല്ല സുപ്രീം കോടതി വിധി. ജനങ്ങളുടെ വിശ്വാസങ്ങളെ മറികടന്ന് വിധി പുറപ്പെടുവിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും ഹർജിക്കാർ വാദിക്കുന്നു. കേസിൽ പുനപരിശോധന ഹർജി നൽകുമെന്ന് തന്ത്രി കുടുംബവും പന്തളം രാജകുടുംബവും അറിയിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ കേസിൽ പുനപരിശോധ ഹർജി നൽകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വി

ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ സുപ്രീം കോടതിയിൽ രണ്ട് പുനപരിശോധന ഹർജികൾ സമർപ്പിച്ചു. വിധി വിശ്വാസികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നായർ സർവീസ് സൊസൈറ്റിയും ദേശീയ അയ്യപ്പ ഭക്ത സംഘം പ്രസിഡന്റുമാണ് ഹർജി നൽകിയത്. ഹർജി പൂജ അവധിക്ക് ശേഷമേ കോടതി പരിഗണിക്കൂവെന്നാണ് സൂചന.
ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവർ അയപ്പ ഭക്തരല്ലെന്നും സുപ്രീം കോടതി വിധി ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും ദേശീയ അയ്യപ്പ ഭക്ത സംഘം പ്രസിഡന്റ് ശൈലജ വിജയൻ കോടതിയിൽ ആരോപിച്ചു. നിയമപരമായി നിലനിൽക്കുന്നതല്ല സുപ്രീം കോടതി വിധി. ജനങ്ങളുടെ വിശ്വാസങ്ങളെ മറികടന്ന് വിധി പുറപ്പെടുവിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും ഹർജിക്കാർ വാദിക്കുന്നു. കേസിൽ പുനപരിശോധന ഹർജി നൽകുമെന്ന് തന്ത്രി കുടുംബവും പന്തളം രാജകുടുംബവും അറിയിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ കേസിൽ പുനപരിശോധ ഹർജി നൽകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.

