- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി; ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയുണ്ടെന്നും അത് നടക്കില്ലെന്നും പിണറായി; സഭയിൽ പ്രതിപക്ഷ വാക്കൗട്ട്
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ മാറ്റില്ലെന്നും ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയുണ്ടെന്നും അത് നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അഴിമതിക്കെതിരെ വിട്ട് വീഴ്ചയില്ലാതെ നടപടിയെടുത്തയാളാണ്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ജേക്കബ് തോമസ് അഴിമതി നടത്തിയെങ്കിൽ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് ഡയറക്ടർക്കെതിരെയുള്ള അഴിമതി ആരോപണവും അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ടിട്ടുള്ള മാധ്യമവാർത്തയും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം.വിൻസെന്റ് എംഎൽഎ നൽകിയ നോട്ടീസിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ മാറ്റില്ലെന്നും ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയുണ്ടെന്നും അത് നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അഴിമതിക്കെതിരെ വിട്ട് വീഴ്ചയില്ലാതെ നടപടിയെടുത്തയാളാണ്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ജേക്കബ് തോമസ് അഴിമതി നടത്തിയെങ്കിൽ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് ഡയറക്ടർക്കെതിരെയുള്ള അഴിമതി ആരോപണവും അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ടിട്ടുള്ള മാധ്യമവാർത്തയും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം.വിൻസെന്റ് എംഎൽഎ നൽകിയ നോട്ടീസിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.
ഗുരുതരമായ ആരോപണമാണ് ജേക്കബ് തോമസിനെതിരെ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. വിജിലൻസിനെ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിജിലൻസ് ഡയറക്ടർക്കെതിരെ സർക്കാർ ചുവപ്പ് കാർഡ് കാണിക്കണമെന്നും തത്ത കോടതിയെയും സർക്കാരിനെയും തിരിഞ്ഞ് കൊത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കള്ളന്റെ കയ്യിലാണ് മുഖ്യമന്ത്രി താക്കോൽ കൊടുത്തിരിക്കുന്നത്. ജേക്കബ് തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന അഴിമതിയാണെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ പരിശോധിക്കാതെ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും അഴിമതി നടത്തിയെങ്കിൽ ജേക്കബ് തോമസിനെ സംരക്ഷിക്കുകയില്ലെന്നും മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി.