- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി യുവാക്കളുടെ കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് ലാൻഡ് ക്രൂസിയർ മലക്കം മറിഞ്ഞു; റിയാദിൽ നിന്ന് മക്കയിലേക്കുള്ള തീർത്ഥയാത്ര ദുരന്തമായി; റിയാദ് അതിവേഗ പാതയിൽ മലയാളി യുവതിയും രണ്ടു മക്കളും അപകടത്തിൽ മരിച്ചു
തായിഫ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും രണ്ടു മക്കളും കൊല്ലപ്പെട്ടു. കൊടുങ്ങല്ലൂർ കരുപ്പടന്ന സ്വദേശി മുഹമ്മദ് ഷഹീന്റെ ഭാര്യ സബീന പാലക്കൽ (34), മക്കളായ അസ്റ ഫാത്തിമ (6), ദിയ ഫാത്തിമ (എട്ട് മാസം) എന്നിവരാണ് മരിച്ചത്. റിയാദ് അതിവേഗ പാതയിൽ ദലമിലായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റ മുഹമ്മദ് ഷഹീൻ (40) തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും കൊണ്ടോട്ടി സ്വദേശികളായ ഷംസുദ്ദീൻ-നുസൈബ ദമ്പതികളുടെ മകൻ മുനവ്വർ (14) തായിഫ് കിങ് ഫൈസൽ ആശുപത്രിയിലും ചികിത്സയിലാണ്. പട്ടാമ്പി വല്ലപ്പുഴ സ്വദേശി അബുബക്കർ, ഭാര്യ സാജിദ, മകൻ മുഹമ്മദ് മുസ്തഫ എന്നിവർക്കും പരിക്കുണ്ട്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇവർ യാത്ര ചെയ്തിരുന്ന ലാൻഡ് ക്രൂയിസർ കാർ സ്വദേശി യുവാക്കൾ ഓടിച്ചിരുന്ന കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സബീനയും ദിയ ഫാത്തിമയും സംഭവ സ്ഥലത്തുതന്നെ മരിച്ചു. കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വൈകിട്ട് അഞ്ച് മണിയോടെ അസ്റ ഫാത്തിമയും മരിച്ചു. സബീനയുടെയും ദിയ ഫാത്തി
തായിഫ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും രണ്ടു മക്കളും കൊല്ലപ്പെട്ടു. കൊടുങ്ങല്ലൂർ കരുപ്പടന്ന സ്വദേശി മുഹമ്മദ് ഷഹീന്റെ ഭാര്യ സബീന പാലക്കൽ (34), മക്കളായ അസ്റ ഫാത്തിമ (6), ദിയ ഫാത്തിമ (എട്ട് മാസം) എന്നിവരാണ് മരിച്ചത്. റിയാദ് അതിവേഗ പാതയിൽ ദലമിലായിരുന്നു അപകടമുണ്ടായത്.
പരുക്കേറ്റ മുഹമ്മദ് ഷഹീൻ (40) തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും കൊണ്ടോട്ടി സ്വദേശികളായ ഷംസുദ്ദീൻ-നുസൈബ ദമ്പതികളുടെ മകൻ മുനവ്വർ (14) തായിഫ് കിങ് ഫൈസൽ ആശുപത്രിയിലും ചികിത്സയിലാണ്. പട്ടാമ്പി വല്ലപ്പുഴ സ്വദേശി അബുബക്കർ, ഭാര്യ സാജിദ, മകൻ മുഹമ്മദ് മുസ്തഫ എന്നിവർക്കും പരിക്കുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇവർ യാത്ര ചെയ്തിരുന്ന ലാൻഡ് ക്രൂയിസർ കാർ സ്വദേശി യുവാക്കൾ ഓടിച്ചിരുന്ന കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സബീനയും ദിയ ഫാത്തിമയും സംഭവ സ്ഥലത്തുതന്നെ മരിച്ചു. കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വൈകിട്ട് അഞ്ച് മണിയോടെ അസ്റ ഫാത്തിമയും മരിച്ചു. സബീനയുടെയും ദിയ ഫാത്തിമയുടെയും മൃതദേഹങ്ങൾ ദലം ജനറൽ ആശുപത്രി മോർച്ചറിയിലാണ്.
റിയാദിൽനിന്ന് വ്യാഴാഴ്ച വൈകുന്നേരം ആറ് വാഹനങ്ങളിലായി മക്കയിലേക്ക് പുറപ്പെട്ടതായിരുന്നു മലയാളി കുടുംബങ്ങൾ. മുഹമ്മദ് ഷാഹിൻ റിയാദിൽ കമ്പനി സിഇഒയാണ്.