- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹ്യബോധനം നഷ്ടപ്പെടുന്നത് പ്രബോധകർ കരുതിയിരിക്കണം - സാബിക് പുല്ലൂർ
കുവൈത്ത് : ഇസ്ലാമിന്റെ സാമൂഹ്യബോധനം നഷ്ടപ്പെടുന്നത് പ്രബോധകർ കരുതിയിരിക്കണമെന്ന് ഹൃസ്വസന്ദർശനത്തിന് കുവൈത്തിലെത്തിയ യുവപ്രാസംഗികനും എം.എസ്സ്.എം മലപ്പുറം വെസ്റ്റ് ജില്ല ഉപാധ്യക്ഷനുമായ സാബിക് പുല്ലൂർ പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ എക്‌സിക്യുട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക യഥാർത്ഥ ആദർശം സാമൂഹ്യ ബാധ്യതകളെ ഉറപ്പ് വരുത്തുന്നതാണ്. ഏക ദൈവ വിശ്വാസത്തിലുള്ള സമൂഹത്തിന്റെ ധാർമിക ജീവിതമാണ് ഇസ്ലാമിക വളർച്ചയുടെ അടിസ്ഥാനം. കാലഘട്ടത്തിന്റെ തേട്ടമനുസരിച്ച് പ്രബോധന മേഖലയിൽ വൈവിധ്യം സൃഷ്ടിക്കാൻ നവോത്ഥാന പ്രവർത്തകർക്ക് സാധിക്കണമെന്നും സാബിക് പുല്ലൂർ വിശദീകരിച്ചു. യോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ്, ജസീർ പുത്തൂർ പള്ളിക്കൽ, വി.എ മൊയ്തുണ്ണി, അബ്ദുറഹിമാൻ അടക്കാനി, ഇബ്രാഹിം കുട്ടി സലഫി, സിദ്ധീഖ് മദനി, അബൂബക്കർ വടക്കാഞ്ചേരി, മൊയ്തീൻ മൗലവി, അബ്ദുൽ അസീസ് സലഫി, എഞ്ചി. അഷ്‌റഫ്, പി.വി അബ്ദുൽ വഹാബ്, എഞ്ചി. അന് വര് സാദത്ത്, സ്വാ
കുവൈത്ത് : ഇസ്ലാമിന്റെ സാമൂഹ്യബോധനം നഷ്ടപ്പെടുന്നത് പ്രബോധകർ കരുതിയിരിക്കണമെന്ന് ഹൃസ്വസന്ദർശനത്തിന് കുവൈത്തിലെത്തിയ യുവപ്രാസംഗികനും എം.എസ്സ്.എം മലപ്പുറം വെസ്റ്റ് ജില്ല ഉപാധ്യക്ഷനുമായ സാബിക് പുല്ലൂർ പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ എക്‌സിക്യുട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക യഥാർത്ഥ ആദർശം സാമൂഹ്യ ബാധ്യതകളെ ഉറപ്പ് വരുത്തുന്നതാണ്.
ഏക ദൈവ വിശ്വാസത്തിലുള്ള സമൂഹത്തിന്റെ ധാർമിക ജീവിതമാണ് ഇസ്ലാമിക വളർച്ചയുടെ അടിസ്ഥാനം. കാലഘട്ടത്തിന്റെ തേട്ടമനുസരിച്ച് പ്രബോധന മേഖലയിൽ വൈവിധ്യം സൃഷ്ടിക്കാൻ നവോത്ഥാന പ്രവർത്തകർക്ക് സാധിക്കണമെന്നും സാബിക് പുല്ലൂർ വിശദീകരിച്ചു.
യോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ്, ജസീർ പുത്തൂർ പള്ളിക്കൽ, വി.എ മൊയ്തുണ്ണി, അബ്ദുറഹിമാൻ അടക്കാനി, ഇബ്രാഹിം കുട്ടി സലഫി, സിദ്ധീഖ് മദനി, അബൂബക്കർ വടക്കാഞ്ചേരി, മൊയ്തീൻ മൗലവി, അബ്ദുൽ അസീസ് സലഫി, എഞ്ചി. അഷ്‌റഫ്, പി.വി അബ്ദുൽ വഹാബ്, എഞ്ചി. അന് വര് സാദത്ത്, സ്വാലിഹ് വടകര, യൂനുസ് സലീം, എഞ്ചി. ഉമ്മർ കുട്ടി, അയ്യൂബ് ഖാൻ, സി.വി അബ്ദുല്ല എന്നിവർ സംസാരിച്ചു.