- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രവി പിള്ളയുടെ മകളുടെ വിവാഹത്തിന് സെറ്റ് ഒരുക്കാൻ സാബു സിറിലിനെ തെരഞ്ഞെടുത്തതു ലോകോത്തര ഡിസൈനർമാരുമായുള്ള മത്സരത്തിനൊടുവിൽ; വിസ്മയങ്ങൾ കാത്തുവച്ച് ബാഹുബലിയെയും വെല്ലുന്ന സെറ്റ് ഒരുങ്ങുന്നു
കൊല്ലം: അടുത്തിടെ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത വിഷയങ്ങളിലൊന്നാണ് രവി പിള്ളയുടെ മകളുടെ വിവാഹം. കോടികൾ ചെലവഴിച്ചു നടത്തുന്ന വിവാഹത്തിനായി ഒരുക്കുന്ന സെറ്റും ഇന്നുവരെ ലോകം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒന്നു തന്നെയാകും. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഡിസൈനർമാരോടു മത്സരിച്ചു വിജയിച്ച മലയാളത്തിന്റെ സ്വന്തം സാബു സിറിലാണ് വിവ
കൊല്ലം: അടുത്തിടെ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത വിഷയങ്ങളിലൊന്നാണ് രവി പിള്ളയുടെ മകളുടെ വിവാഹം. കോടികൾ ചെലവഴിച്ചു നടത്തുന്ന വിവാഹത്തിനായി ഒരുക്കുന്ന സെറ്റും ഇന്നുവരെ ലോകം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒന്നു തന്നെയാകും.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഡിസൈനർമാരോടു മത്സരിച്ചു വിജയിച്ച മലയാളത്തിന്റെ സ്വന്തം സാബു സിറിലാണ് വിവാഹപ്പന്തലൊരുക്കുന്നത്. ആദ്യമായാണ് സാബു സിറിൽ ഒരു വിവാഹത്തിന് വേദിയൊരുക്കുന്നത്. അകവാതിലിൽ ചെയ്യുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സെറ്റാണ് ഇതെന്നു സാബു സിറിൽ പറയുന്നു.
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സെറ്റൊരുക്കിയ സാബു സിറിൾ അതിനെയും വെല്ലുന്ന സെറ്റാണു വിവാഹപ്പന്തലിനായി ഒരുക്കുന്നത്. 23 കോടിയിലധികം രൂപയാണ് ഈ സെറ്റിന്റെ മുതൽമുടക്ക്. കൊല്ലം ആശ്രാമം മൈതാനിയിൽ ഒരുങ്ങുന്ന പടുകൂറ്റൻ വിസ്മയ ലോകം നാലുലക്ഷം ചതുരശ്ര അടിയിലാണ് ഒരുങ്ങുന്നത്. 26ന് വിവാഹദിവസം ഇവിടെ വിസ്മയങ്ങൾ ഇതൾവിടർത്തും. ഇതിനു പുറമേ ഒന്നരലക്ഷത്തോളം ചതുരശ്ര അടിവരുന്ന രണ്ടു കൂടാരങ്ങൾ കൂടി ഇവിടെ ഉയരും.
ഉയർന്നു വന്ന് താമര പോലെ വിടരുന്ന മണ്ഡപം ആണ് ആശ്രാമം മൈതാനിയിൽ ഉയരുന്ന കൂറ്റൻ പന്തലിലെ ഏറ്റവും വലിയ വിസ്മയം. മണ്ഡപത്തിന്റെ ഈ വ്യത്യസ്തതയാകും തന്നെ ഈ ജോലി ഏൽപ്പിക്കാൻ പ്രേരിപ്പിച്ചതെന്നു സാബു സിറിൾ കരുതുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ കൂറ്റൻ സെറ്റ് ഉയരുന്ന ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ നിന്നാണ് കൊല്ലത്ത് വിവാഹപ്പന്തലൊരുക്കാൻ സാബു സിറിൾ എത്തിയത്.
'ആദ്യമായാണ് ഒരു വിവാഹത്തിന് ഞാൻ വേദിയൊരുക്കുന്നത്. അകവാതിലിൽ ചെയ്യുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സെറ്റാണ് ഇതെന്നു തോന്നുന്നു. ഇത്രയും വിശാലതയിൽ കാറ്റും മഴയും ഒന്നും ഏൽക്കാതെ എല്ലാവർക്കും എല്ലാം കാണത്തക്ക രീതിയിൽ ഇത്രയും സജ്ജീകരണങ്ങൾ ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്'- സാബു സിറിൽ പറഞ്ഞു.