കോട്ടയം : ഇറ്റലിയിലെ റോമിൽ പാർക്ക് ചെയ്ത സ്വന്തം കാറിനുള്ളിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉഴവൂർ പെരുന്താനം ഭാഗത്ത് ചിറക്കരയിൽ കുര്യന്റെ മകൻ സാബു(44) വിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

ബുധനാഴ്ച രാവിലെ സാധനങ്ങൾ വാങ്ങാൻ പോയ സാബു വീട്ടിൽ തിരിച്ചെത്താൻ വൈകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടയിലാണ് മാർക്കറ്റിലെ പാർക്കിങ് സ്ഥലത്ത് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ സാബുവിനെ കണ്ടെത്തിയത്. ഹൃദയസംബന്ധമായ രോഗമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടവും മറ്റ് നടപടികളും പൂർത്തീകരിച്ച് മൃതദേഹം ഉടൻതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

പതിനഞ്ച് വർഷമായി റോമിലാണ് സാബുവും കുടുംബവും താമസിക്കുന്നത്. ഡിസംബറിൽ അവധിക്കെത്തിയ സാബുവും ഭാര്യയും ഇളയമകൻ സ്റ്റെഫാനോയും കഴിഞ്ഞ മാസമാണ് മടങ്ങിപ്പോയത്. മറ്റു മക്കളായ മെൽവിനാ കുര്യനും, മിലേനാ സാബുവും ഉഴവൂർ ഒ.എൽ.എൽ. വിദ്യാർത്ഥികളാണ്. വെളിയന്നൂർ ഇലവുങ്കൽ ഔസേപ്പിന്റെ മകൾ ബിജിമോളാണ് ഭാര്യ. ഇറ്റലിയിലെ മലയാളികൾ സഹായവുമായി സാബുവിന്റെ കുടുംബത്തോട് ഒപ്പമുണ്ട്