- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയാണ് റിമി ടോമിയെന്ന് ചാനലിലെ സഹപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ടേക് ഇറ്റ് ഈസി അവതാരകൻ സാബുവിന്റെ കമന്റ് വിവാദത്തിൽ
സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമിയെന്ന് മഴവിൽ മനോരമ ചാനലിലെ ടേക് ഇറ്റ് ഈസി എന്ന പരിപാടിയുടെ അവതാരകൻ സാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അനുകൂലിച്ചും പ്രതികൂലിച്ചും ഷെയർ ചെയ്തും ഈ കമന്റ് നിരവധിപേർ ഏറ്റെടുത്തതോടെ സംഭവം വിവാദത്തിലുമായി. ഗായിക റിമി ടോമി മഴവിൽ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി അവ
സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമിയെന്ന് മഴവിൽ മനോരമ ചാനലിലെ ടേക് ഇറ്റ് ഈസി എന്ന പരിപാടിയുടെ അവതാരകൻ സാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അനുകൂലിച്ചും പ്രതികൂലിച്ചും ഷെയർ ചെയ്തും ഈ കമന്റ് നിരവധിപേർ ഏറ്റെടുത്തതോടെ സംഭവം വിവാദത്തിലുമായി.
ഗായിക റിമി ടോമി മഴവിൽ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി അവതരിപ്പിക്കുന്നുണ്ട്. ആ അർഥത്തിൽ റിമിയുടെ സഹപ്രവർത്തകൻ കൂടിയാണ് സാബു.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സാബുവിന്റെ ഫേസ്‌ബുക്ക് പേജിൽ നിറയുന്നത്. ദിവസങ്ങൾക്കു മുമ്പ് നിലമ്പൂരിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോയ റിമി ടോമി മോശമായി പെരുമാറി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, മറ്റുള്ളവരെ അവഹേളിക്കുന്നതരത്തിൽ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നു പിന്നീട് റിമി പറയുകയും ചെയ്തു.
ഒരു വീട്ടമ്മയെ സരിത എസ് നായരുടെ പേരുപറഞ്ഞ് അപമാനിച്ചുവെന്നും മറ്റുമാണ് വാർത്തകൾ പുറത്തുവന്നത്. ഇതെല്ലാം തെറ്റിദ്ധാരണജനകമാണ് എന്ന തരത്തിലാണ് റിമി പറഞ്ഞത്.
നൂറിലധികംപേരാണ് പേരാണ് സാബുവിന്റെ പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുള്ളത്. ധാരാളം പേർ സാബുവിന്റെ പോസ്റ്റിനെ അനുകൂലിച്ചാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. ' അഹങ്കാരമേ നിന്റെ പേരോ റിമി' തുടങ്ങിയ ഫോട്ടോ കമന്റുകളും കൂട്ടത്തിലുണ്ട്. റിമി കോമാളിയാണെന്നും പിസി ജോർജ്ജിന്റെ പിൻഗാമിയാണെന്നും മറ്റുമൊക്കെയാണ് കമന്റുകൾ നീളുന്നത്.
അതേസമയം റിമിക്കെതിരെയുള്ള പോസ്റ്റ് ഇട്ട സാബുവിനെ വിമർശിച്ചും ചിലർ കമന്റ് ഇട്ടിട്ടുണ്ട്. എന്നാൽ അവർക്കൊക്കെ മറുപടിയും സാബു നൽകിയിട്ടുണ്ട്. കുറച്ചു മാന്യതയായിക്കൂടെ എന്ന കമന്റിന് 'മൂന്നര അടി പൊക്കമുള്ള ഒരു പുലയാട്ടുകാരി വേദിയിൽ കാണിക്കുന്ന ചെറ്റത്തരത്തിന് ഞാൻ എന്റെ രീതിയിൽ പ്രതികരിക്കുന്നെ എന്നെ ഉള്ളൂ. മുൻപൊരിക്കൽ മണിചേട്ടൻ ഇവളെ വിളിച്ച വിളിക്ക് ഇവൾ ചത്തു കളയണം. അല്ലാ, നാണവും മാനവും ഉള്ളവർക്കല്ലേ പറ്റൂ അങ്ങനെയൊക്കെ....' എന്നാണ് സാബു മറുപടി നൽകിയിരിക്കുന്നത്. വിമർശിച്ച ആളോട് തന്റെ പ്രൊഫൈലിൽ നിന്നും ഇറങ്ങി പോടായെന്നും സാബു പറയുന്നുണ്ട്. നാളെ ഒരേ വേദിയിൽ നിൽക്കേണ്ടതല്ലെ എന്ന കമന്റിനും ഇവളുമായി ഒരു സദസിലും താൻ കാണില്ലായെന്നാണ് സാബു മറുപടി നൽകിയത്. റിമിയെ സഹപ്രവർത്തകയായി താൻ കാണുന്നില്ലെന്നും സാബു മറ്റൊരു കമന്റിൽ പറയുന്നുണ്ട്. ഞാൻ പ്രവർത്തിക്കുന്ന മനോരമ ഒരു പ്രൊഫെഷണൽ ചാനൽ ആണ്. ഞാൻ പറയുന്നതിൽ എന്തെങ്കിലും മോശമായി എന്ന പേരിൽ നടപടി എടുക്കുന്നെങ്കിൽ ഞാൻ അത് അന്തസ്സായി ഏറ്റുവാങ്ങി പടിയിറങ്ങിക്കൊള്ളാം എന്നാണ് സാബു കൂട്ടിച്ചേർത്തിരിക്കുന്നത്.