'ചിലര് ഉണ്ട്... നാല് പേര് അറിയാൻ തുടങ്ങിയാൽ പിന്നെ അവരുടെ വിചാരം തങ്ങളുടെ തലയിൽ കിടന്നാണ് ഈ ലോകം മുഴുവൻ കറങ്ങുന്നത് എന്നാ.. ഇവനെ പോലുള്ള പുഴുത്ത പട്ടികളെ കല്ലെറിയുക തന്നെ ആണ് വേണ്ടത്...' വാക്കുകൾ കേട്ട് പേടിക്കണ്ട. മോഹൻലാലിനെ ഫേസ്‌ബുക്കിൽ തെറിവിളിച്ച സാബു അബ്ദുസമദിനെതിരെ ഫാൻസ് പ്രതികരിച്ചതാണ് ഇങ്ങനെ.

ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാം എന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടപ്പോഴാണ് സാബു തന്റെ ഫേസ്‌ബുക്കിൽ നായ്ക്കളെയെല്ലാം കൊല്ലണമെന്ന് പോസ്റ്റിട്ടത്. സാബുവിന്റെ സ്റ്റാറ്റസിന് ഒരാൾ കമന്റിട്ടിരുന്നു. ഇതാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്.

കമന്റായി ലാലേട്ടൻ തന്റെ പട്ടിയോടൊത്ത് കളിക്കുന്ന ഫോട്ടോയാണ് ഇട്ടത്. ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടം ഇവിടെ എന്തിനാ പോസ്റ്റ് ചെയ്തത് എന്നു സാബു തിരിച്ചു ചോദിച്ചു. ഇനി ഇവന്റെ പട്ടി അല്ല ഇവന്റെ തന്തയുടെ പട്ടിയാണെങ്കിലും മനുഷ്യരെ ആക്രമിച്ചാൽ കൊല്ലുമെന്ന് സാബു കമന്റിട്ടു. ഇതാണ് ലാലേട്ടൻ ആരാധകരെ ചൊടിപ്പിച്ചത്.

പിന്നെ പറയണോ ഫാൻസിന്റെ കാര്യം. സാബുവിന്റെ ഫേസ്‌ബുക്കിലും മറ്റും തെറിയുടെ പൂരം, പൊങ്കാല എന്നൊന്നും പറഞ്ഞാൽ പോര. അതുക്കും മേലെ. അതിന്റെ സ്‌ക്രീൻ പ്രിന്റെടുത്ത് ലാൽ ഫാൻസിന്റെ ഗ്രൂപ്പിലിട്ടും തെറി അഭിഷേകം നടന്നു.

തീർന്നില്ല ചിന്തകളിൽ വരെ ജാതിയുടെയും മതത്തിന്റെയും കറുപ്പ് കലര്ത്തി ചിന്തിക്കുന്ന ഇവാൻ ഒക്കെ ആണ് യഥാർഥ മത തീവ്രവാദികൾ എന്നും, ഇവനെ കണ്ടാൽ കാറി തുപ്പണം ഇവന്റെ മുഖത്ത് നിങ്ങൾ എന്നും അതാണ് ഇവനെ പോലുള്ളവർക്ക് കൊടുക്കേണ്ട സ്വീകരണം എന്നും, ലാലേട്ടന്റെ ആരാധകർ രോഷം കൊണ്ടു.

മരിയ ഷറപ്പോവയുടെ വരെ പേജ് പോയി പൊങ്കാല ഇട്ട നമ്മൾ ശെരിക്കും പൊങ്കാല കൊടുക്കേണ്ടത് ഇവനെ പോലെ ഉള്ള സംസ്‌കാര സമ്പന്നമായ ഒരു പൈതൃകം അവകാശപ്പെടാൻ ഇല്ലാത്ത പിതൃശൂന്യന്മാർക്ക് ആണ് എന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു

'പാക്കിസ്ഥാൻ വെബ്‌സൈറ്റ് വരെ ഹക്ക് ചെയ്തു വിറപ്പിച്ച ലാലേട്ടൻ ചുണ കുട്ടികളുടെ വീര്യം സാബു അബ്ദുസമദ് എന്നാ നായ കൂടി അനുഭവിക്കട്ടെ... അതെങ്കിലും അവനോട ചെയ്തില്ലെങ്കിൽ കാലം നമ്മളോട് ക്ഷമിക്കില്ല.. ഒന്നുമില്ലെങ്കിലും കഴിഞ്ഞ 36 വർഷമായി നമ്മളെ സന്തോഷിപ്പിക്കുന്ന ഒരു മഹാ പ്രതിഭയെ അപമാനിച്ചില്ലേ അവൻ.. ഏട്ടൻ എന്ന് വിളിച്ചു നെഞ്ചോടു ചേർത്ത് നമ്മൾ സ്‌നേഹിക്കുന്ന ഒരാളെ ചവിട്ടി തഴ്‌ത്തിയില്ലേ അവൻ..' തുടങ്ങി ഒരു സൈബർ യുദ്ധമായിരുന്നു പിന്നീടങ്ങോട്ട് സാബുവിനെതിരെ നടന്നത്.

ലാലേട്ടന്റെ ഫാൻസിനോട് പൊരുതി നിൽക്കാൻ കഴിയാതെ ഒടുവിൽ സാബുവിന് തന്റെ ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്യേണ്ടി വന്നു. ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സാബു ഇപ്പോൾ മഴവിൽമനോരമയുടെ ടേക്ക് ഇറ്റ് ഈസി എന്ന പ്രോഗ്രാമിന്റെ അവതാരകനാണ്. മുമ്പു റിമി ടോമിക്കെതിരായ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിലും സാബു വാർത്തകളിൽ നിറഞ്ഞിരുന്നു.