- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഐ അന്വേഷണം കഴിയുമ്പോൾ രാമകൃഷ്ണൻ ജയിലിൽ കിടന്ന് അരിയുണ്ട തിന്നേണ്ടി വരും; ഇനി ഹെന്തെല്ലാം കാണാൻ ഇരിക്കുന്നുവെന്ന് പരിഹാസം; കലാഭവൻ മണിയുടെ അനുജനെതിരെ പോസ്റ്റുമായി തരികിട സാബു
കൊച്ചി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തീരുന്നില്ല. സിബിഐ അന്വേഷണം കഴിയുമ്പോൾ മണിയുടെ അനുജൻ ആർ.എൽ.വി രാമകൃഷ്ണൻ ജയിലിൽ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് തരികിട സാബു. രാമകൃഷ്ണനെതിരെ വ്യക്തിപരമായ ആരോപണങ്ങളാണ് തുടർന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. എന്നാൽ തന്നെ വ്യക്തിപരമായി തളർത്താനാണ് സാബു ശ്രമിക്കുന്നതെന്ന് രാമകൃഷ്ണനും പറയുന്നു. കലാഭവൻ മണിക്ക് ഫാൻസ് അസോസിയേഷൻ നൽകിയ പശുക്കളെ അതിനെ പരിപാലിക്കാൻ ഏൽപ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി രാമകൃഷ്ണൻ കൊണ്ടുപോയി. കേസ് നടത്താൻ പണം വേണമെന്ന് പറഞ്ഞാണ് രാമകൃഷ്ണൻ പശുക്കളെ കൊണ്ടു പോയത്. മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടിൽ നിന്ന് ഇറക്കി വിടുമെന്നു രാമകൃഷ്ണൻ ഭീഷണിപ്പെടുത്തി. എന്നാൽ മണിയുടെ ഭാര്യയുടെ താക്കീതിനെ തുടർന്ന് ആ ഉദ്യമത്തിൽ നിന്ന് പിന്മാറിയതായും സാബു ആരോപിച്ചു. കലാഭവൻ മണിയുടെ മരണത്തിന്റെ തലേദിവസം സാബുവും ഇടുക്കി ജാഫറും പാടിയിൽ എത്തിയിരുന്നു. അന്നിവിടെ ഉണ്ടായിരുന്ന എല്ലാവരേയും ചോദ്യം ചെയ്യണമെന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു. ഇതാണ്
കൊച്ചി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തീരുന്നില്ല. സിബിഐ അന്വേഷണം കഴിയുമ്പോൾ മണിയുടെ അനുജൻ ആർ.എൽ.വി രാമകൃഷ്ണൻ ജയിലിൽ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് തരികിട സാബു. രാമകൃഷ്ണനെതിരെ വ്യക്തിപരമായ ആരോപണങ്ങളാണ് തുടർന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. എന്നാൽ തന്നെ വ്യക്തിപരമായി തളർത്താനാണ് സാബു ശ്രമിക്കുന്നതെന്ന് രാമകൃഷ്ണനും പറയുന്നു.
കലാഭവൻ മണിക്ക് ഫാൻസ് അസോസിയേഷൻ നൽകിയ പശുക്കളെ അതിനെ പരിപാലിക്കാൻ ഏൽപ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി രാമകൃഷ്ണൻ കൊണ്ടുപോയി. കേസ് നടത്താൻ പണം വേണമെന്ന് പറഞ്ഞാണ് രാമകൃഷ്ണൻ പശുക്കളെ കൊണ്ടു പോയത്. മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടിൽ നിന്ന് ഇറക്കി വിടുമെന്നു രാമകൃഷ്ണൻ ഭീഷണിപ്പെടുത്തി. എന്നാൽ മണിയുടെ ഭാര്യയുടെ താക്കീതിനെ തുടർന്ന് ആ ഉദ്യമത്തിൽ നിന്ന് പിന്മാറിയതായും സാബു ആരോപിച്ചു.
കലാഭവൻ മണിയുടെ മരണത്തിന്റെ തലേദിവസം സാബുവും ഇടുക്കി ജാഫറും പാടിയിൽ എത്തിയിരുന്നു. അന്നിവിടെ ഉണ്ടായിരുന്ന എല്ലാവരേയും ചോദ്യം ചെയ്യണമെന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തന്നെ കേസിൽ കുടുക്കാൻ മനപ്പൂർവ്വം രാമകൃഷ്ണൻ ശ്രമിക്കുന്നുവെന്നാണ് സാബുവിന്റെ പരാതി.
സാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
സീ ബീ ഐ അന്വേഷണം കഴിയുമ്പൊ മിക്കവാറും രാമേഷ്ണൻ ജയിലിൽ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നത്. കഴിഞ്ഞ ദിവസം മണിച്ചേട്ടനു സമ്മാനമായി ഫാൻസ് അസോസിയേഷൻ ആളുകൾ കൊടുത്ത പശുക്കളെ, അതിനെ പരിപാലിക്കാൻ ഏൽപ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി പശുക്കളെ വിൽപ്പിച്ച് കാഷും കൊണ്ട് രാമേഷ്ണൻ പോയി. കേസ് നടത്താൻ രാമേഷ്ണൻ കാഷ് വേണമത്രെ!!!!!! എന്റെ അറിവിൽ പൊലീസോ സീ ബീ ഐ യോ തുടങ്ങി ഒരു ഏജൻസികളും കാഷ് വാങ്ങി കേസ് അന്വേഷിക്കാറില്ല. മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടിൽ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും, മണി ചേട്ടന്റെ ഭാര്യ കർക്കശമായി പ്രതിഷേധിച്ചതിനെ തുടർന്ന് രാമേഷ്ണൻ ആ ഉദ്യമത്തിൽ നിന്നു പിന്മാറി എന്നത് മറ്റൊരു വാർത്ത. ഇനി ഹെന്തെല്ലാം കാണാൻ ഇരിക്കുന്നു.
എന്നിട്ട് സാബു ഇപ്രകാരം അരുൾ ചെയ്തു:
യധാ യധാ ധർമസ്യ ഗ്ലാനിർ ഭവതി ഭാരത;
അഭ്യുദ്ധാനം അധർമസ്യ തധത്മാനം ശ്രീജാമ്യഹം.
പരിത്രാണായ സാധുനാം വിനാശായ ച ദുഷ്‌കൃതാം;
ധർമ സംസ്താപനാർതായ:
സംഭവാമി യുഗേ യുഗേ.
എന്നു പറഞ്ഞാൽ ഞാൻ ഇനീം ഇനീം വരുമെന്നു ചുരുക്കം.