- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില കള്ളനാണയങ്ങളെ തുറന്നു കാണിക്കുക തന്നെ ചെയ്യുന്നതല്ലേ ശരി.. 'മണിയുടെ മരണത്തിലെ കൂടുതൽ വിവരങ്ങൾ പിറകെ വെളിപ്പെടുത്താമെന്ന്' തരികിട സാബു; ആർഎൽവി രാമകൃഷ്ണനെ ലക്ഷ്യമിട്ട് വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ മരണം സിബിഐയ്ക്ക് വിട്ട ദിവസം ഫേസ്‌ബുക്ക് ചർച്ചകളിലെ കൊമ്പുകോർക്കലിൽ നിന്നും നേരിട്ട് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനും നടൻ സാബുമോനും തമ്മിൽ വാക്കുകൾ കൊണ്ട് കോർത്തത് മലയാളികൾ കണ്ടതാണ്. ഇരുവരും പരസ്പ്പരം വൈരം വളർത്തുന്ന വിധത്തിലാണ് വാക്കുകൾ കൊണ്ട് ആക്രമിച്ചത്. ഇപ്പോഴിതാ വീണ്ടും ഫേസ്‌ബുക്കിൽ മണിയുടെ സഹോദരനെതിരെ സാബുമോൻ രംഗത്തെത്തി. പരസ്പരം പഴിചാരൽ കൊഴുക്കുമ്പോഴാണ് വീണ്ടും ആർഎൽവി രാമകൃഷ്ണനെതിരെ തരികിട സാബു രംഗത്തെത്തിയത്. കലാഭവൻ മണിയുടെ മരത്തിൽ തനിക്ക് ഇനിയും കുറച്ചു കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് പറഞ്ഞാണ് സാബുമോന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റ് ഇങ്ങനെയാണ്: മണിച്ചേട്ടന്റെ ആരാധകർ ദയവായി ഞാൻ രാമേഷ്ണനെ കുറിച്ചു ഞാൻ പറയുന്ന കാര്യങ്ങളിൽ തെറ്റിദ്ധാരണ വച്ചു പുലർത്തരുത്. ചില കള്ള നാണയങ്ങളെ തുറന്നു കാണിക്കുക തന്നെ ചെയ്യുന്നതല്ലെ ശരി. രാമേഷ്ണന്റെ ആക്രമണങ്ങളിൽ നിന്നും മണിച്ചേട്ടന്റെ കുടുംബത്തെ സംരക്ഷിക്കാൻ വേണം മണിച്ചേട്ടനെ സ്‌നേഹിക്കുന്നവർ ജാഗരൂകരായി ഇരിക്കേണ്ടത
തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ മരണം സിബിഐയ്ക്ക് വിട്ട ദിവസം ഫേസ്‌ബുക്ക് ചർച്ചകളിലെ കൊമ്പുകോർക്കലിൽ നിന്നും നേരിട്ട് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനും നടൻ സാബുമോനും തമ്മിൽ വാക്കുകൾ കൊണ്ട് കോർത്തത് മലയാളികൾ കണ്ടതാണ്. ഇരുവരും പരസ്പ്പരം വൈരം വളർത്തുന്ന വിധത്തിലാണ് വാക്കുകൾ കൊണ്ട് ആക്രമിച്ചത്. ഇപ്പോഴിതാ വീണ്ടും ഫേസ്‌ബുക്കിൽ മണിയുടെ സഹോദരനെതിരെ സാബുമോൻ രംഗത്തെത്തി.
പരസ്പരം പഴിചാരൽ കൊഴുക്കുമ്പോഴാണ് വീണ്ടും ആർഎൽവി രാമകൃഷ്ണനെതിരെ തരികിട സാബു രംഗത്തെത്തിയത്. കലാഭവൻ മണിയുടെ മരത്തിൽ തനിക്ക് ഇനിയും കുറച്ചു കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് പറഞ്ഞാണ് സാബുമോന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റ് ഇങ്ങനെയാണ്:
മണിച്ചേട്ടന്റെ ആരാധകർ ദയവായി ഞാൻ രാമേഷ്ണനെ കുറിച്ചു ഞാൻ പറയുന്ന കാര്യങ്ങളിൽ തെറ്റിദ്ധാരണ വച്ചു പുലർത്തരുത്. ചില കള്ള നാണയങ്ങളെ തുറന്നു കാണിക്കുക തന്നെ ചെയ്യുന്നതല്ലെ ശരി. രാമേഷ്ണന്റെ ആക്രമണങ്ങളിൽ നിന്നും മണിച്ചേട്ടന്റെ കുടുംബത്തെ സംരക്ഷിക്കാൻ വേണം മണിച്ചേട്ടനെ സ്‌നേഹിക്കുന്നവർ ജാഗരൂകരായി ഇരിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ പിറകെ വെളിപ്പെടുത്താം.
കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്ന് തകരിക സാബു പറഞ്ഞിരിക്കുന്നതോടെ എന്താണ് അദ്ദേഹത്തിന് വെളിപ്പെടുത്താനുള്ളത് എന്ന ചോദ്യമാണ് ഉയരുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന കള്ളനാണയങ്ങൾ എന്നത് ആൽഎൽവി രാമകൃഷ്ണൻ തന്നെയാണെന്ന് പോസ്റ്റിൽ നിന്നും വ്യക്തമാണ്. മണിയുടെ മരണത്തിൽ മണിച്ചേട്ടന്റെ കുടംബത്തെ ആക്രമിക്കുന്നത് സഹോദരൻ തന്നെയാണെന്ന് സാബു പറയുന്നു. ചേട്ടനെ ചതിച്ചത് ആത്മാർത്ഥ സുഹൃത്തുക്കളാണെന്ന് സഹോദരനും പറയുകയാണ്. ഇതോടെയാ മണിയുടെ ആരാധകരാണ് ആശങ്കയിലായിരിക്കുന്നത്.
അതേസമയം സാബുമോന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് കമന്റായും പല കാര്യങ്ങളും പറയുന്നുണ്ട്. സാബുവിന് അറിയുന്ന വിവരങ്ങൾ പൊലീസിൽ വെളിപ്പെടുത്തിയാൽ കാര്യങ്ങൾ കുറച്ചു കൂടി എള്ളുപ്പമായേന്നെ എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അടുത്തകാലത്തായി സാബുന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഭൂരിപക്ഷവും ആർഎൽവി രാമകൃഷ്ണനെ ലക്ഷ്യമിട്ടായിരുന്നു.