- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയുടെ സൗന്ദര്യത്തെ മലയാളി ഈടാക്കുന്നത് നോക്കുകൂലിയായി; മദ്യത്തെ എതിർക്കുന്ന സുധീരൻ ഭക്ഷ്യവസ്തുക്കളിലെ വിഷം കാണുന്നില്ല: സക്കറിയക്കു പറയാനുള്ളത്
ചുംബന സമരത്തെ വർഗ്ഗീയ വാദികൾ മാത്രമാണ് എതിർത്തത്. സദാചാര പൊലീസിങ്ങിനെതിരെ ഉയർന്ന വികാരത്തെ സാംസ്‌കാരിക നായകന്മാർ ഒന്നാകെ പിന്താങ്ങി. വിവാദങ്ങളിൽ സക്കറിയ എന്ന എഴുത്തുകാരനും വേറിട്ട വഴിയിലാണ് നടന്നത്. അതുകൊണ്ട് തന്നെ സക്കറിയയെ പോലൊരാൾ ചുംബന സമരത്തെ പിന്തുണയ്ക്കുമെന്നത് ഉറപ്പാണ്. കാരണം അദ്ദേഹത്തിന്റെ നിലപാടുള്ള ഒരാൾക്ക് അതുമാ
ചുംബന സമരത്തെ വർഗ്ഗീയ വാദികൾ മാത്രമാണ് എതിർത്തത്. സദാചാര പൊലീസിങ്ങിനെതിരെ ഉയർന്ന വികാരത്തെ സാംസ്‌കാരിക നായകന്മാർ ഒന്നാകെ പിന്താങ്ങി. വിവാദങ്ങളിൽ സക്കറിയ എന്ന എഴുത്തുകാരനും വേറിട്ട വഴിയിലാണ് നടന്നത്. അതുകൊണ്ട് തന്നെ സക്കറിയയെ പോലൊരാൾ ചുംബന സമരത്തെ പിന്തുണയ്ക്കുമെന്നത് ഉറപ്പാണ്. കാരണം അദ്ദേഹത്തിന്റെ നിലപാടുള്ള ഒരാൾക്ക് അതുമാത്രമേ ചെയ്യാനാകൂ. സദാചാര പൊലീസിനെ പ്രതീക്ഷിച്ചതു പോലെ എതിർക്കുന്ന സക്കറിയ ഒരു പടി കൂടി മുന്നിൽ പോകുന്നു.
കലാകൗമുദി വാരികയിലെ സക്കറിയയുടെ അഭിമുഖം ശ്രദ്ധിക്കപ്പെടുന്നത് മറ്റൊരു കാരണത്താൽ കൂടെയാണ്. ആരും കാണിക്കാത്ത ചങ്കൂറ്റം സക്കറിയയ്ക്കുണ്ട്. അതിവിടേയും പ്രതിഫലിക്കുന്നു. സോളാർ വിവാദ നായിക സരിതയോടുള്ള സമൂഹത്തിന്റെ കാഴ്ചയെ ചോദ്യം ചെയ്യുകയാണ് സക്കറിയ. കലാകൗമുദി വാരികയക്ക് നൽകിയ അഭിമുഖത്തിൽ സരിതയെ മോഹിക്കുന്ന മലയാളികളെ പരിഹസിക്കുകയാണ് എഴുത്തുകാരൻ. സരിതനായരെ കാണാൻ തടിച്ചുകൂടിയ മലയാളി പുരുഷന്മാർ അവരുടെ സൗന്ദര്യത്തെ ഒരു നോക്കുകൂലിയായി ഈടാക്കുകയാണ് ചെയ്തതെന്ന് സക്കറിയ പറയുന്നു.
ലൈംഗികതയും മദ്യപാനവുമല്ല, മനുഷ്യത്വവും നല്ല പൗരനായുള്ള പെരുമാറ്റവുമാണ് മികച്ച സമൂഹങ്ങളുടെ സദാചാര മാനദണ്ഡമെന്നാണ് സക്കറിയയുടെ അഭിപ്രായം. മലയാളി ഒരു ഒളിച്ചുനോട്ടക്കാരനും തുറിച്ചുനോട്ടക്കാരനുമാണെന്നും വിശദീകരിക്കുകയാണ് സക്കറിയ. കെപിസിസി പ്രസിഡന്റ് വി എം സുധീരനെയും എ കെ ആന്റണിയേയും കോൺഗ്രസ് ചാനലായ ജയ്ഹിന്ദിനേയും സക്കറിയ കടന്നാക്രമിക്കുന്നു.
ചുംബന സമരത്തിന് വിത്ത് പാകിയത് കോൺഗ്രസ് ചാനലാണെന്നാണ് വിമർശനം. സമ്പൂർണ്ണ മദ്യനിരോധനമെന്ന് സുധീരന്റെ നിലപാട് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമായി വ്യാഖ്യാനിക്കുന്നു. ഭക്ഷ്യവസ്തുക്കളിലെ വിഷത്തിനെതിരെ പോരാടിക്കാതെ മദ്യ നിരോധനമെന്ന ആശയമുയർത്തുന്ന സുധീരൻ സമൂഹത്തെ ഇരുട്ടിലേക്ക് നയിക്കുന്നതായി സക്കറിയ വിലയിരുത്തുന്നു. ചാരായ നിരോധനമേർപ്പെടുത്തിയതാണ് ആന്റണിയെന്ന മുൻ മുഖ്യമന്ത്രി സമൂഹത്തോട് ചെയ്ത പാതകമെന്നാണ് നിലപാട്.
ചുംബനസമരത്തിന് തുടക്കമിട്ട വ്യാജ വാർത്ത ആദ്യം നൽകിയത് ഒരു കോൺഗ്രസ് ചാനലാണെന്നും സക്കറിയ പറയുന്നു. സദാചാരഗുണ്ടായിസത്തിന്റെ കെട്ടഴിച്ചുവിട്ടത് കോൺഗ്രസും സംഘപരിവാരവും ചേർന്നാണ്. എല്ലാ യാഥാസ്ഥികരരെയും പോലെ മലയാളികൾ ഒരേസമയം ലൈംഗികതയെ ഭയപ്പെടുകയും അതിനായി വെറിപൂണ്ടിരിക്കുകയുമാണെന്ന് സക്കറിയ പറയുന്നുയ മലയാളികൾ ഒളിച്ചുവയ്ക്കുന്ന ചീഞ്ഞഴുകിയ മനഃശാസ്ത്രത്തിന് യുവതിയുവാക്കളുടെ പരസ്യചുംബനം ഒരു ഭീഷണിയായി തീർന്നതായും സക്കറിയ പറയുന്നു.