മുംബൈ: കൊച്ചിയിൽ ഫുട്‌ബോൾ മതിയെന്ന് സച്ചിൻ തെൻഡുൽക്കർ. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ഫുട്‌ബോൾ ടർഫ് നശിപ്പിക്കരുതെന്നും സച്ചിൻ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ഏകദിനം തിരുവനന്തപുരത്ത് നടത്തി കെഎസ്എ ഫുട്‌ബോളുമായി സഹകരിക്കണം. കേരളത്തിലെ ക്രിക്കറ്റിന്റെയും ഫുട്‌ബോളിന്റെയും ആരാധകരെ നിരാശരാക്കരുതെന്നും സച്ചിൻ ട്വിറ്ററിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഇടപെടാമെന്ന് വിനോദ് റായി ഉറപ്പ് നൽകിയതായും സച്ചിൻ പറഞ്ഞു.