ടെഹറാൻ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറുടെ ജീവിതം പറയുന്ന സച്ചിൻ തന്നെ പ്രധാന വേഷത്തിലെത്തിയ സച്ചിൻ: എ ബില്യൺ ഡ്രീംസ് എന്ന ചിത്രം ടെഹ്‌റാൻ ഇന്റർനാഷണൽ എകഇഠട ഫെസ്റ്റിവലിൽ അവാർഡുകൾ വാരിക്കൂട്ടി, രണ്ട് അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്.

മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡും ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിലുള്ള മികച്ച ഡയറക്ടർക്കുള്ള അവാർഡുമാണ് ലഭിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവ് രവി ഭാഗ്ചന്ദകയാണ് പുരസ്‌കാരം സ്വീകരിച്ചത്.ജെയിംസ് എർസ്‌കൈനാണ് സച്ചിൻ: എ ബില്യൺ ഡ്രീംസ് സംവിധാനം ചെയ്തത്. 'ദി ഓണററി ഡിപ്ലോമ ആൻഡ് ഫെസ്റ്റിവൽ ട്രോഫി' എന്ന് പുരസ്‌കാരമാണ് സംവിധായകന് ലഭിച്ചത്.

ജനുവരി 16 മുതൽ 18 വരെയാണ് 11-ാമത് ടെഹ്‌റാൻ ഇന്റർനാഷണൽ FICTS ഫെസ്റ്റിവലിൽ സംഘടിപ്പിച്ചത്.സച്ചിന്റെ ഭാര്യ അഞ്ജലി, മകൻ അർജുൻ, മകൾ സാറ, കൂടെക്കളിച്ച മഹേന്ദ്രസിങ് ധോണി, വിരേന്ദർ സെവാഗ് തുടങ്ങിയവരെല്ലാം അവരായിത്തന്നെ ചലച്ചിത്രത്തിലെത്തിയിരുന്നു.