- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
43-ാം പിറന്നാൾ ദിനം സച്ചിൻ ആഘോഷിച്ചത് രോഗബാധിതരായ കുട്ടികൾക്കൊപ്പം; മൈതാനത്തു സച്ചിനൊപ്പം ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ കുരുന്നുകൾ
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ 43-ാം പിറന്നാൾ ആഘോഷിച്ചതു രോഗബാധിതരായ കുട്ടികൾക്കൊപ്പം. ഏപ്രിൽ 24 ലോകത്തെ എല്ലാ ക്രിക്കറ്റ് പ്രേമികളും സച്ചിന്റെ പിറന്നാൾ ആഘോഷിക്കുമ്പോഴാണു തന്റെ സാന്നിധ്യം രോഗബാധിതരായ കുരുന്നുകൾക്കു സച്ചിൻ സമർപ്പിച്ചത്. മേക്ക് എ വിഷ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് രോഗബാധിതരായ കുട്ടികളുമായി സച്ചിൻ പിറന്നാൾ ദിനം ആഘോഷിച്ചത്. സച്ചിനുമൊത്തു ക്രിക്കറ്റ് കളിക്കണം എന്ന കുട്ടികളുടെ ആഗ്രഹം സഫലീകരിക്കുകയായിരുന്നു മേക്ക് എ വിഷ് സംഘടന. കുട്ടികളുമായി ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ സച്ചിൻ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. മൈതാനത്തിലും ജീവിതത്തിലും മാന്യതയുടെ കളി മാത്രം ശീലിച്ച സച്ചിൻ തന്റെ 43-ാം ജന്മദിനവും അവിസ്മരണീയമാക്കി. വിരാട് കോഹ്ലി, രോഹിത് ശർമ, ഷൊയ്ബ് അക്തർ, ഹർഭജൻ സിങ്ങ്, അമിതാഭ് ബച്ചൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ദീപിക പദുകോൺ തുടങ്ങി നിരവധി പ്രമുഖർ സച്ചിന് പിറന്നാൾ ആശംസ അറിയിച്ചു.
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ 43-ാം പിറന്നാൾ ആഘോഷിച്ചതു രോഗബാധിതരായ കുട്ടികൾക്കൊപ്പം. ഏപ്രിൽ 24 ലോകത്തെ എല്ലാ ക്രിക്കറ്റ് പ്രേമികളും സച്ചിന്റെ പിറന്നാൾ ആഘോഷിക്കുമ്പോഴാണു തന്റെ സാന്നിധ്യം രോഗബാധിതരായ കുരുന്നുകൾക്കു സച്ചിൻ സമർപ്പിച്ചത്.
മേക്ക് എ വിഷ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് രോഗബാധിതരായ കുട്ടികളുമായി സച്ചിൻ പിറന്നാൾ ദിനം ആഘോഷിച്ചത്. സച്ചിനുമൊത്തു ക്രിക്കറ്റ് കളിക്കണം എന്ന കുട്ടികളുടെ ആഗ്രഹം സഫലീകരിക്കുകയായിരുന്നു മേക്ക് എ വിഷ് സംഘടന.
കുട്ടികളുമായി ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ സച്ചിൻ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. മൈതാനത്തിലും ജീവിതത്തിലും മാന്യതയുടെ കളി മാത്രം ശീലിച്ച സച്ചിൻ തന്റെ 43-ാം ജന്മദിനവും അവിസ്മരണീയമാക്കി.
വിരാട് കോഹ്ലി, രോഹിത് ശർമ, ഷൊയ്ബ് അക്തർ, ഹർഭജൻ സിങ്ങ്, അമിതാഭ് ബച്ചൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ദീപിക പദുകോൺ തുടങ്ങി നിരവധി പ്രമുഖർ സച്ചിന് പിറന്നാൾ ആശംസ അറിയിച്ചു.